ഓഖി ചുഴലിക്കാറ്റ്: നഷ്ടപരിഹാര പക്കേജ് ഇന്ന് പ്രഖ്യാപിച്ചേക്കും

Update: 2018-06-02 00:21 GMT
Editor : Muhsina
ഓഖി ചുഴലിക്കാറ്റ്: നഷ്ടപരിഹാര പക്കേജ് ഇന്ന് പ്രഖ്യാപിച്ചേക്കും
Advertising

ഓഖി ചുഴലിക്കാറ്റ് മൂലമുണ്ടായ നാശനഷ്ടങ്ങള്‍ നേരിടാന്‍ നഷ്ടപരിഹാര പക്കേജ് സര്‍ക്കാര്‍ ഇന്ന് പ്രഖ്യാപിച്ചേക്കും.മത്സ്യത്തൊഴിലാളികളുടെ നഷ്ടം പരിശോധിച്ച് തയ്യാറാക്കുന്ന പാക്കേജിന്..

ഓഖി ചുഴലിക്കാറ്റ് മൂലമുണ്ടായ നാശനഷ്ടങ്ങള്‍ നേരിടാന്‍ നഷ്ടപരിഹാര പക്കേജ് സര്‍ക്കാര്‍ ഇന്ന് പ്രഖ്യാപിച്ചേക്കും.മത്സ്യത്തൊഴിലാളികളുടെ നഷ്ടം പരിശോധിച്ച് തയ്യാറാക്കുന്ന പാക്കേജിന് മന്ത്രിസഭയോഗം അംഗീകാരം നല്‍കുമെന്നാണ് സൂചന. ജീവിതമാര്‍ഗ്ഗങ്ങളും,വീടും നഷ്ടപ്പെട്ടതിനടക്കം സഹായം ലഭ്യമാക്കുന്ന തരത്തിലാണ് പാക്കേജ് തയ്യാറാക്കുന്നത്.

Full View

ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് മത്സ്യത്തൊഴിലാളികള്‍ക്കുണ്ടായ നഷ്ടം പരിഹരിക്കാനുള്ള പാക്കേജ് പ്രഖ്യാപിക്കാനാണ് സര്‍ക്കാര്‍ നീക്കം. വള്ളം, ബോട്ട്, വല തുടങ്ങി മത്സ്യബന്ധനത്തിന് ഉപയോഗിക്കുന്ന ഉപകരണങ്ങൾ നഷ്ടപ്പെട്ടവരെ എത്രയും പെട്ടെന്ന് തൊഴിൽ മേഖലയിലേക്ക് മടക്കിക്കൊണ്ടുവാരാനാണ് ശ്രമം. ഇത് പ്രാവര്‍ത്തികമാക്കാനുള്ള സമഗ്രമായ പാക്കേജ് നടപ്പാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യം വയ്ക്കുന്നത്. നഷ്ടത്തിന്‍റെ കണക്കും മറ്റും ഫിഷറീസ്, റവന്യൂ, ടൂറിസം മന്ത്രിമാരും ഉദ്യോഗസ്ഥറും ചേര്‍ന്ന് തയ്യാറാക്കും. ഇത് പരിഗണിച്ച് ഇന്നത്തെ മന്ത്രിസഭയോഗത്തില്‍ പാക്കേജിന് അംഗീകാരം നല്‍കിയേകുമെന്നാണ് സൂചന.

ഇതുവരെ കണ്ടെത്താത്ത മത്സ്യത്തൊഴിലാളി കുടുംബങ്ങളെ പ്രത്യേകം പരിഗണിച്ച് ധനസഹായം നല്‍കുന്ന കാര്യവും മന്ത്രിസഭ പരിഗണിക്കാന്‍ സാധ്യതയുണ്ട്. കേന്ദ്ര സര്‍ക്കാരില്‍ നിന്ന് കൂടുതല്‍ ധനസഹായം നേടിയെടുക്കുന്നതിനെ കുറിച്ചുള്ള ചര്‍ച്ചകളും മന്ത്രിസഭയോഗത്തില്‍ നടക്കും.

Tags:    

Writer - Muhsina

contributor

Editor - Muhsina

contributor

Similar News