ശുഹൈബ് വധം: സമാധാന യോഗത്തെ ചോദ്യം ചെയ്ത് യുഡിഎഫ് നേതാക്കള്‍

Update: 2018-06-02 10:09 GMT
Editor : Subin
ശുഹൈബ് വധം: സമാധാന യോഗത്തെ ചോദ്യം ചെയ്ത് യുഡിഎഫ് നേതാക്കള്‍
Advertising

മുഖ്യമന്ത്രിയായിരുന്നു യോഗം വിളിക്കേണ്ടിയിരുന്നതെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രതികരിച്ചു.

കണ്ണൂരില്‍ സംസ്ഥാന സര്‍ക്കാര്‍ വിളിച്ച സമാധാന യോഗത്തെ ചോദ്യം ചെയ്ത് യുഡിഎഫ് നേതാക്കള്‍. മുഖ്യമന്ത്രിയായിരുന്നു യോഗം വിളിക്കേണ്ടിയിരുന്നതെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രതികരിച്ചു. സമാധാന യോഗം കബിളിപ്പിക്കലാണെന്ന് മുസ്ലിം ലീഗ് കുറ്റപ്പെടുത്തി. കൊല്ലിച്ചവരും കൊന്നവരും നടത്തുന്ന ചായ സത്കാരം ബഹിഷ്‌കരിക്കണമെന്ന് യൂത്ത് ലീഗ് ആവശ്യപ്പെട്ടു.

Full View

ഷുഹൈബിന്റെ കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ മന്ത്രി എകെ ബാലനാണ് കണ്ണൂരില്‍ നാളെ സര്‍വ്വകക്ഷി സമാധാന യോഗം വിളിച്ചത്. എന്നാല്‍ മുഖ്യമന്ത്രിയായിരുന്നു യോഗം വിളിക്കേണ്ടിയിരുന്നത് എന്നാണ് യുഡിഎഫില്‍ പൊതുവെ ഉയരുന്ന നിലപാട്. സര്‍ക്കാര്‍ സമീപനം വിഷയത്തെ ലളിത വത്കരിക്കുന്നതാണെന്നാണ് ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കളുടെ കുറ്റപ്പെടുത്തല്‍. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തന്നെ അതൃപ്തി പരസ്യമായി പ്രകടിപ്പിച്ചു.

സമാധാന യോഗമെന്നത് കബളിപ്പിക്കലാണെന്നും ഓരോ യോഗത്തിന് ശേഷവും കൊലപാതകങ്ങള്‍ ആവര്‍ത്തിക്കുകയാണെന്നും ലീഗ് ജനറല്‍ സെക്രട്ടറി കെ പിഎ മജീദ് പറഞ്ഞു. സമാധാനയോഗമെന്ന പേരില്‍ കൊന്നവരും കൊല്ലിച്ചവരും ചേര്‍ന്ന് നടത്തുന്ന പ്രഹസനത്തില്‍ പങ്കെടുത്ത് യുഡിഎഫ് നേതാക്കള്‍ കോമാളികളാവരുതെന്ന് യൂത്ത് ലീഗ് ആവശ്യപ്പെട്ടു. കണ്ണൂര്‍ ഗസ്റ്റ് ഹൌസിലെ ചായയും ബിസ്‌ക്കറ്റും സമാധാനം കൊണ്ടുവരില്ലെന്നും മനസാക്ഷിയുള്ളവര്‍ യോഗത്തില്‍ പങ്കെടുക്കരുതെന്നും സീനിയര്‍ വൈസ് പ്രസിഡന്റ് നജീബ് കാന്തപുരം ഫേസ് ബുക്കില്‍ കുറിച്ചു.

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News