കാനവും വനംമന്ത്രിയും കോഴ വാങ്ങി കേസ് തോറ്റുകൊടുത്തെന്ന് കേരള കോണ്‍ഗ്രസ്

Update: 2018-06-02 01:51 GMT
കാനവും വനംമന്ത്രിയും കോഴ വാങ്ങി കേസ് തോറ്റുകൊടുത്തെന്ന് കേരള കോണ്‍ഗ്രസ്
Advertising

പൊന്തംപുഴ വനവുമായി ബന്ധപ്പെട്ട കേസ് സര്‍ക്കാര്‍ ഹൈകോടതിയില്‍ തോറ്റ് കൊടുത്തത് കാനം രാജേന്ദ്രനും വനം മന്ത്രിയും 7 കോടി രൂപ കോഴ വാങ്ങിയതിന്‍റെ ഭാഗമായിട്ടാണെന്നാണ് ആരോപണം

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെ അഴിമതി ആരോപണവുമായി കേരള കോണ്‍ഗ്രസ് എം. പൊന്തംപുഴ വനവുമായി ബന്ധപ്പെട്ട കേസ് സര്‍ക്കാര്‍ ഹൈകോടതിയില്‍ തോറ്റ് കൊടുത്തത് കാനം രാജേന്ദ്രനും വനം മന്ത്രിയും 7 കോടി രൂപ കോഴ വാങ്ങിയതിന്‍റെ ഭാഗമായിട്ടാണെന്നാണ് ആരോപണം. മുഖ്യമന്ത്രിക്ക് പരാതി നല്‍കാനും കേരള കോണ്‍ഗ്രസ് തീരുമാനിച്ചിട്ടുണ്ട്.

Full View

കേരള കോണ്‍ഗ്രസ് അഴിമതി പാര്‍ട്ടിയാണെന്ന് കാനം രാജേന്ദ്രന്‍ അടക്കമുള്ള സിപിഐക്കാര്‍ ആവര്‍ത്തിച്ച് പറയുന്നതിനിടെയാണ് അതേ നാണയത്തില്‍ തന്നെ തിരിച്ചടിക്കാന്‍ കേരള കോണ്‍ഗ്രസ് തീരുമാനിച്ചത്. കഴിഞ്ഞ ദിവസം ഹൈകോടതിയില്‍ പൊന്തംപുഴ വനവുമായി ബന്ധപ്പെട്ട കേസ് വനം വകുപ്പ് തോറ്റ് കൊടുത്തത് സിപിഐക്കാര്‍ കോഴ വാങ്ങിയതിന്റെ ഭാഗമായെന്നാണ് ആരോപണം. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും വനം വകുപ്പ് മന്ത്രി കെ രാജുവും 7 കോടി രൂപ കോഴ വാങ്ങിയെന്നാണ് കേരള കോണ്‍ഗ്രസുകാര്‍ ആരോപിക്കുന്നത്.

ഇത് സംബന്ധിച്ച കൂടുതല്‍ തെളിവുകള്‍ ഉടന്‍ പുറത്ത് വിടുമെന്ന് കേരള കോണ്‍ഗ്രസ് നേതാവ് സ്റ്റീഫന്‍ ജോര്‍ജ്ജ് പറഞ്ഞു. മുഖ്യമന്ത്രിക്ക് പരാതി നല്‍കുമെന്നും മുഖ്യമന്ത്രി അന്വേഷണം പ്രഖ്യാപിച്ചാല്‍ തെളിവുകള്‍ കൈമാറുമെന്നും കേരള കോണ്‍ഗ്രസ് വ്യക്തമാക്കി.

Tags:    

Similar News