സിപിഐ സംസ്ഥാന സമ്മേളനം, ഇന്ന് പൊതുചര്‍ച്ച
കെഇ ഇസ്മയിലിനെതിരായ കണ്‍ട്രോള്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് ചോര്‍ന്നതില്‍ കാനം ഇന്നലെ പ്രതിനിധികളോട് അതൃപ്തി രേഖപ്പെടുത്തിയിരിന്നു.
സി പി ഐ സംസ്ഥാന സമ്മേളനത്തിലവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ടിന്മേലുള്ള പൊതുചര്‍ച്ച ഇന്നാരംഭിക്കും. കെഇ ഇസ്മയിലിനെതിരായ കണ്‍ട്രോള്‍ കമ്മീഷന്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ചയില്‍ ഉയര്‍ന്ന് വരും. ഇസ്മയിലിന്റെ പരാതികള്‍ക്ക് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഇന്ന് മറുപടി നല്‍കിയേക്കും.
കെഇ ഇസ്മയിലിനെതിരായ കണ്‍ട്രോള്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് ചോര്‍ന്നതില്‍ കാനം ഇന്നലെ പ്രതിനിധികളോട് അതൃപ്തി രേഖപ്പെടുത്തിയിരിന്നു. ഇന്ന് പ്രവര്‍ത്തന റിപ്പോര്‍ട്ടിന്മേലുള്ള പൊതുചര്‍ച്ച ആരംഭിക്കുമ്പോള്‍ കെ ഇ ഇസ്മയില്‍ വിഷയം ഉയര്‍ന്ന് വരും. ഇസ്മയിലിനെ അനുകൂലിക്കുന്നവര്‍ കാനത്തിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയേക്കും. കാനം അനുകൂലികള്‍ ഇസ്മയിലിനെതിരെ ആഞ്ഞടിച്ചേക്കും.
കണ്‍ട്രോള്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സംസ്ഥാന സമ്മേളന റിപ്പോര്‍ട്ടിന്റെ ഭാഗമാക്കിയത് സംഘടനാ രീതിക്ക് ചേര്‍ന്നതല്ലെന്ന വിമര്‍ശനം ഇസ്മയില്‍ അനുകൂലികള്‍ ഉയര്‍ത്തിയേക്കും. ചര്‍ച്ചക്ക് മറുപടി നല്‍കുമ്പോള്‍ ഇസ്മയില്‍ വിഷയത്തില്‍ കാനം എന്ത് നിലപാട് സ്വീകരിക്കുമെന്നാണ് ഏവരും ഉറ്റ് നോക്കുന്നത്. നാളെയാണ് പുതിയ കൗണ്‍സിലിനേയും, സെക്രട്ടറിയേയും തിരഞ്ഞെടുക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ കാനം തന്നെ സെക്രട്ടറിയായി തുടരാനാണ് സാധ്യത.