'ഒരുകൂട്ടം വിഡ്ഢികൾ ഇന്ത്യയുടെ ചരിത്രം മാറ്റിയെഴുതുന്ന കാഴ്ച' ബിജെപിക്കെതിരെ ആഞ്ഞടിച്ച് പ്രകാശ് രാജ്
എഴുത്തുകാരി സാറാജോസഫിന്റെ നേതൃത്വത്തിൽ തൃശ്ശൂർ തേക്കിൻകാട് മൈതാനിയിൽ നടന്ന ജനാധിപത്യ സംഗമത്തിലാണ് പ്രകാശ് രാജ് വീണ്ടും ബിജെപിക്കെതിരെ വിമർശനമുന്നയിച്ചത്
ബിജെപിക്കെതിരെ ആഞ്ഞടിച്ച് സിനിമാ താരം പ്രകാശ് രാജ്. ഒരുകൂട്ടം വിഡ്ഢികൾ ഇന്ത്യയുടെ ചരിത്രം മാറ്റിയെഴുതുന്ന കാഴ്ചയാണ് ഇപ്പോൾ കാണുന്നതെന്നും അത് ഒരിക്കലും നടക്കാൻ പോകുന്നില്ലെന്നും പ്രകാശ് രാജ് തൃശൂരിൽ പറഞ്ഞു.
എഴുത്തുകാരി സാറാജോസഫിന്റെ നേതൃത്വത്തിൽ തൃശ്ശൂർ തേക്കിൻകാട് മൈതാനിയിൽ നടന്ന ജനാധിപത്യ സംഗമത്തിലാണ് പ്രകാശ് രാജ് വീണ്ടും ബിജെപിക്കെതിരെ വിമർശനമുന്നയിച്ചത്. നാല് വർഷത്തെ ഭരണം കൊണ്ട് ജോലിയില്ലാത്ത യുവാക്കളെയും തകർന്ന സാമ്പത്തിക രംഗവും മാത്രമാണ് കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിക്ക് സൃഷ്ടിക്കാനായത്. വിമത ശബ്ദങ്ങളെ ഇല്ലാതാക്കാനുള്ള ശ്രമമാണ് നടത്തുന്നത്.
ബി.ജെ.പിയുടെ വിരട്ടലുകൾ കാര്യമാക്കുന്നില്ലെന്നും, ഭീഷണികൾ തമാശയായി മാത്രമാണ് കാണുന്നതെന്നും പ്രകാശ് രാജ് പറഞ്ഞു. എം.എൻ കാരശേരി, കെ വേണു, ജോയ് മാത്യു തുടങ്ങി സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ സംഗമത്തിൽ പങ്കെടുത്തു.