കണ്ണൂരുകാര്‍ക്ക് ഓണസമ്മാനമായി ആനക്കുളം

Update: 2018-06-03 13:27 GMT
കണ്ണൂരുകാര്‍ക്ക് ഓണസമ്മാനമായി ആനക്കുളം
Advertising

സംസ്ഥാനത്തെ മാലിന്യ നിക്ഷേപങ്ങളായി മാറിയ പുഴകളും കുളങ്ങളും ശുദ്ധജലസ്രോതസുകളായി മാറ്റിയെടുക്കുമെന്ന് മുഖ്യമന്ത്രി

Full View

കണ്ണൂര്‍ ജനതക്ക് ഓണ സമ്മാനമായി ആനക്കുളം നാടിന് സമര്‍പ്പിച്ചു. നവീകരിച്ച കുളത്തിന്റെ ഉദ്ഘാടനം ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. വര്‍ഷങ്ങളായി ചെളിയും പായലും നിറഞ്ഞ് ഉപയോഗശൂന്യമായി മാറിയ ആനക്കുളത്തിന്റെ ദയനീയാവസ്ഥ മീഡിയാവണ്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഒരു കാലത്ത് കണ്ണൂര്‍ നഗരത്തിലെ പ്രധാന ജലസ്രോതസായിരുന്ന ആനക്കുളം പഴയ പ്രതാപത്തിലേക്ക് മടങ്ങാനുളള ഒരുക്കത്തിലാണ്. ആഫ്രിക്കന്‍ പായലും മാലിന്യവും നിറഞ്ഞിരുന്ന കുളത്തില്‍ ഇപ്പോള്‍ ശുദ്ധജലം നിറഞ്ഞിരിക്കുന്നു. സംസ്ഥാന സര്‍ക്കാരിന്റെ ഓപ്പറേഷന്‍ അനന്ത പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഒരു കോടി രൂപയോളം ചെലവഴിച്ചാണ് കുളം നവീകരിച്ചത്. രണ്ടരക്കോടി ലിറ്റര്‍ ജലമാണ് 110 മീറ്റര്‍ നീളവും 52 മീറ്റര്‍ വീതിയുമുളള കുളത്തിന്റെ നിലവിലെ സംഭരണ ശേഷി.

കഴിഞ്ഞ നവംബറിലായിരുന്നു കുളത്തിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. മൂന്നര മീറ്റര്‍ ആഴത്തില്‍ അടിഞ്ഞു കൂടിയ മാലിന്യം നീക്കി ആഴം കൂട്ടിയാണ് കുളം വൃത്തിയാക്കിയത്. നിര്‍മ്മിതികേന്ദ്രത്തിനായിരുന്നു നവീകരണ പ്രവൃത്തികളുടെ ചുമതല. സംസ്ഥാനത്തെ മാലിന്യ നിക്ഷേപങ്ങളായി മാറിയ പുഴകളും കുളങ്ങളും ശുദ്ധജലസ്രോതസുകളായി മാറ്റിയെടുക്കുമെന്ന് ആനക്കുളം നാടിന് സമര്‍പ്പിച്ചുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പദ്ധതിയുടെ രണ്ടാം ഘട്ടമായി കുളക്കരയില്‍ പാര്‍ക്ക് നിര്‍മ്മിക്കാനും അധികൃതര്‍ ആലോചിക്കുന്നുണ്ട്.

Tags:    

Similar News