പിണറായി സ്മാര്‍ട്ട് സിറ്റി ഡയറക്ടര്‍ ബോര്‍ഡ് പുതിയ ചെയര്‍മാന്‍

Update: 2018-06-03 11:37 GMT
പിണറായി സ്മാര്‍ട്ട് സിറ്റി ഡയറക്ടര്‍ ബോര്‍ഡ് പുതിയ ചെയര്‍മാന്‍
Advertising

5,500 പേര്‍ക്ക് ആദ്യ ഘട്ടത്തില്‍ തൊഴില്‍

Full View

മുഖ്യമന്ത്രി പിണറായി വിജയന്‍ ചെയര്‍മാനായി കൊച്ചി സ്മാര്‍ട് സിറ്റി ഡയറക്ടര്‍ ബോര്‍ഡ് പുനഃസംഘടിപ്പിച്ചു. സ്മാര്‍ട്ട് സിറ്റിയുടെ നിര്‍മാണ പുരോഗതിയില്‍ തൃപ്തരാണെന്നും 2020ഓടെ പദ്ധതി പൂര്‍ത്തിയാക്കുമെന്നും വൈസ് ചെയര്‍മാന്‍ ജാബിര്‍ ബിന്‍ ഹാഫിസ് അറിയിച്ചു.

സ്മാര്‍ട്സിറ്റി പദ്ധതിയുടെ പതിവ് അവലോകനത്തിനായാണ് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഡയറക്ടര്‍ ബോര്‍ഡ് യോഗം ചേര്‍ന്നത്.
രണ്ട് സര്‍ക്കാരുകള്‍ തമ്മിലെ കരാറായത് മൂലമുള്ള സ്വാഭാവിക കാലതാമസം മാത്രമാണ് ആദ്യഘട്ടത്തില്‍ ഉണ്ടായതെന്നും നിലവില്‍ പദ്ധതി വേഗത്തില്‍ പുരോഗമിക്കുകയാണെന്നും വൈസ് ചെയര്‍മാന്‍ ജാബിര്‍ ബിന്‍ ഹാഫിസ് പറഞ്ഞു. രണ്ട് സര്‍ക്കാരുകള്‍ക്കും പദ്ധതിയുടെ കാര്യത്തില്‍ ഏറെ താല്‍പര്യമുണ്ട്. അതിനാല്‍ സമയബന്ധിതമായിത്തന്നെ പദ്ധതി പൂര്‍ത്തിയാക്കും.
2020 ഓടെ നിര്‍മാണം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.

ആദ്യഘട്ടം പൂര്‍ത്തിയായതോടെ 5500 പേര്‍ക്ക് തൊഴില്‍ ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്മാര്‍ട്ട് സിറ്റി ചെയര്‍മാനായി മുഖ്യമന്ത്രിയെ തെരഞ്ഞെടുത്തു. എം എ യൂസുഫലി ബോര്‍ഡിലെ പ്രത്യേക ക്ഷണിതാവായി തുടരും.

എം ഡി ബാജു ജോര്‍ജ്, പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

Tags:    

Similar News