ജിഷ്ണുവിന്റെ കുടുംബത്തിനെതിരായ പൊലീസ് അതിക്രമം: കുറ്റക്കാര്‍ക്കെതിരെ നടപടിക്ക് സാധ്യത

Update: 2018-06-03 08:52 GMT
ജിഷ്ണുവിന്റെ കുടുംബത്തിനെതിരായ പൊലീസ് അതിക്രമം: കുറ്റക്കാര്‍ക്കെതിരെ നടപടിക്ക് സാധ്യത
Advertising

പ്രഥമിക റിപ്പോര്‍ട്ട് ഐജി ഡിജിപിക്ക് സമര്‍പ്പിച്ചു; റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം തീരുമാനമെന്ന് ഡിജിപി

Full View

ജിഷ്ണു പ്രണോയിയുടെ കുടുംബത്തിനെതിരായ പോലീസ് അതിക്രമത്തില്‍ ഡിജിപി നടപടി എടുത്തേക്കും. വൈകാരികമായി നടന്ന സമരത്തെ നേരിടുന്നതില്‍ പോലീസ് പരാജയപ്പെട്ടന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് നീക്കം. അതേസമയം കുറ്റക്കാര്‍ക്കെതിരെ നടപടി എടുത്താല്‍ ഡിജിപിയുമായി ചര്‍ച്ചക്ക് തയ്യാറാണന്ന് ജിഷ്ണുവിന്റെ കുടുംബം പ്രതികരിച്ചു.

പോലീസ് നടപടിയെ ന്യായീകരിക്കുന്ന റിപ്പോര്‍ട്ടാണ് ഐജി സമര്‍പ്പിച്ചതെങ്കിലും വിശദമായ പരിശോധന നടത്തണമെന്ന ശുപാര്‍ശ റിപ്പോര്‍ട്ടിലുണ്ട്. വൈകാരികമായ സമരത്തെ മറ്റ് സമരങ്ങള്‍ നേരിടുന്നത് പോലെ കൈകാര്യം ചെയ്തത് ശരിയാണോയെന്നത് പരിശോധിക്കണണമെന്നായിരുന്നു നിര്‍ദ്ദേശം. ഇതിന്റെ അടിസ്ഥാനത്തില്‍ റിപ്പോര്‍ട്ട് പഠിച്ചതിന് ശേഷം ഡിജിപി ഒരു ഉദ്യോഗസ്ഥനെതിരെയെങ്കിലും നടപടിയെടുക്കുമെന്നാണ് സൂചന. കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയില്ലെങ്കില്‍ പോലീസുമായി ചര്‍ച്ചക്കില്ലെന്ന് ജിഷ്ണുവിന്റെ കുടുംബം വ്യക്തമാക്കിയ സാഹചര്യത്തില്‍ കൂടിയാണ് നടപടിക്കുള്ള നീക്കം.

Tags:    

Similar News