മൂന്നാറില്‍ മണ്ണുമാന്തി യന്ത്രം നിരോധിച്ചു
Update: 2018-06-03 02:09 GMT
മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത ഉന്നതതല യോഗത്തിലാണ് തീരുമാനം.
മൂന്നാര്‍ മേഖലയില്‍ മണ്ണുമാന്തി യന്ത്രം നിരോധിക്കാന്‍ തീരുമാനം. മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത ഉന്നതതല യോഗത്തിലാണ് തീരുമാനം. മൂന്നാര്‍ പരിസ്ഥിതി ലോല പ്രദേശമായതിനാല്‍ മണ്ണുമാന്ത്രി യന്ത്രങ്ങള്‍ ഒഴിവാക്കണമെന്ന മുഖ്യമന്ത്രിയുടെ നിര്‍ദേശം യോഗത്തില്‍ അംഗീകരിച്ചു.
മൂന്നാറിലെ കയ്യേറ്റം ഒഴിപ്പിക്കല്‍ നടപടികള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചതിന് പിന്നാലെയാണ് മണ്ണുമാന്തി നിരോധിക്കാന്‍ തീരുമാനിച്ചത്. തുടര്‍നടപടികള്‍ക്ക് മുന്നോടിയായി സര്‍വ്വകക്ഷിയോഗം വിളിക്കും. മതമേലധ്യക്ഷന്മാര്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ അഭിപ്രായവും കേള്‍ക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.