യാത്രക്കാരുടെ എണ്ണം കൂടിയിട്ടും കരിപ്പൂര്‍ വിമാനത്താവളം നഷ്ടത്തില്‍

Update: 2018-06-03 06:54 GMT
യാത്രക്കാരുടെ എണ്ണം കൂടിയിട്ടും കരിപ്പൂര്‍ വിമാനത്താവളം നഷ്ടത്തില്‍
Advertising

കരിപ്പൂര്‍ വിമാനത്താവളത്തിന്റെ നഷ്ടം 1.35 കോടിയില്‍ നിന്നും 4.6 കോടിയായി ഉയര്‍ന്നു

കരിപ്പൂര്‍ വിമാനത്താവളത്തിന്റെ നഷ്ടം 1.35 കോടിയില്‍ നിന്നും 4.6 കോടിയായി ഉയര്‍ന്നു. യാത്രക്കാരുടെ എണ്ണത്തില്‍ 15 ശതമാനത്തിന്റെ വര്‍ധനവുണ്ടായിട്ടും നഷ്ടം ഉയരുകയാണ്. വലിയ വിമാനങ്ങള്‍ സര്‍വീസ് നിര്‍ത്തിയതാണ് നഷ്ടം കുതിച്ചുകയറാന്‍ ഇടയാക്കിയത്.

2015- 16 സാമ്പത്തിക വർഷത്തിൽ കരിപ്പൂരിൽ നിന്ന്​ 121 കോടി രൂപയാണ്​എയർപോർട്ട്​അതോറിറ്റിക്ക്​ലഭിച്ചത്​. ചെലവ്​ആകട്ടെ 122 കോടിയുമായിരുന്നു. ഇപ്പോൾ അവസാനിച്ച 2016-17 സാമ്പത്തിക വർഷത്തിൽ വരുമാനത്തിൽ വർധന വന്നെങ്കിലും ചെലവ് ഉയർന്നു. 130 കോടി രൂപ വരുമാനം ലഭിച്ചപ്പോൾ ചെലവ്​135 കോടിയായി വർധിച്ചു. നഷ്ടം 1.35 കോടിയില്‍ നിന്നും 4.6 കോടിയായി കുത്തനെ ഉയര്‍ന്നു.

Full View

വലിയ വിമാനങ്ങളുടെ സര്‍വീസ് നിര്‍ത്തിവെച്ചതാണ് യാത്രക്കാരുടെ എണ്ണം കൂടിയിട്ടും നഷ്ടം ഉയരാന്‍ ഇടയാക്കിയത്. 2016-17 സാമ്പത്തിക വർഷത്തിൽ 26,51,008 പേരാണ്​ കരിപ്പൂർ വഴി യാത്ര ചെയ്തത്​. ഇതിൽ 22,11,108 പേരും അന്താരാഷ്ട്ര യാത്രക്കാരാണ്​. വലിയ വിമാനങ്ങളുടെ സർവീസില്ലാത്തതിനാൽ ചരക്കുനീക്കത്തിൽ ഇപ്പോഴും പുരോഗതിയില്ല. മുൻവർഷത്തെ അപേക്ഷിച്ച്​ 1.7 ശതമാനം വർധനവ്​ മാത്രമാണ്​ ചരക്കുനീക്കത്തിലുണ്ടായിരിക്കുന്നത്​.

വലിയ വിമാനങ്ങളുടെ സര്‍വീസ് പുനരാരംഭിക്കുന്നത് സംബന്ധിച്ച് ഡിജിസിഎയില്‍ നിന്ന് ഒരു വിവരവും ലഭിച്ചിട്ടില്ലെന്ന് എയര്‍പോര്‍ട്ട് ഡയറക്ടര്‍ ജെ ടി രാധാകൃഷ്ണന്‍ പറഞ്ഞു.

Tags:    

Similar News