മലയാളികളില്‍ ശാരീരിക, മാനസിക സംഘര്‍ഷങ്ങള്‍ കൂടുന്നു

Update: 2018-06-03 03:48 GMT
മലയാളികളില്‍ ശാരീരിക, മാനസിക സംഘര്‍ഷങ്ങള്‍ കൂടുന്നു
Advertising

ആധുനിക സമൂഹത്തില്‍ ജീവിതരീതി മാറിയതോടെ ശാരീരിക മാനസിക അസ്വസ്ഥതകള്‍ നേരിടുന്നുവരുടെ എണ്ണം കൂടിവരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

മലയാളികള്‍ നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ് ശാരീരിക - മാനസിക സംഘര്‍ഷം. കുട്ടികള്‍ മുതല്‍ പ്രായമേറിയവര്‍ വരെ എല്ലാവരെയും അലട്ടുന്ന പ്രശ്നം. ആധുനിക സമൂഹത്തില്‍ ജീവിതരീതി മാറിയതോടെ ശാരീരിക മാനസിക അസ്വസ്ഥതകള്‍ നേരിടുന്നുവരുടെ എണ്ണം കൂടിവരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

Full View

ജോലിസ്ഥലത്ത്, ക്ലാസ് മുറികളില്‍, വീട്ടില്‍, പൊതു ഇടങ്ങളില്‍ എല്ലാം ശാരീരിക മാനസിക സംഘര്‍ഷം നേരിടുന്നവരാണ് എല്ലാവരും. പുതിയ കാലത്തെ ജീവിത സാഹചര്യം പലരെയും ഇത്തരം സംഘര്‍ഷത്തിലേക്ക് നയിക്കാന്‍ ഇതാണ് പ്രധാന കാരണം. ഉറക്കക്കുറവ്, വിശപ്പിലായ്മ, തൂക്കക്കുറവ്, ഏകാഗ്രതയില്ലായ്മ, ഓര്‍മക്കുറവ്, ഉത്കണ്ഠ, ആത്മവിശ്വാസക്കുറവ്, അമിത പേടി തുടങ്ങിയവയൊക്കെ മാനസിക സംഘര്‍ഷങ്ങളുടെ ഭാഗമായുണ്ടാവാം. മാനസിക സംഘര്‍ഷം കൂടുന്നതോടെ രക്തസമ്മര്‍ദ്ദം വര്‍ധിക്കുന്നത് മുതല്‍ ഹൃദയാഘാതം വരെ സംഭവിക്കുമെന്നാണ് മനശാസ്ത്രജ്ഞര്‍ വ്യക്തമാക്കുന്നത്.

മദ്യപാനത്തിനും മയക്കുമരുന്നിനും അടിമപ്പെടുന്നത് മുതല്‍ വിഷാദരോഗത്തിലേക്ക് വരെ ഇത്തരം സംഘര്‍ഷങ്ങള്‍ ചെന്നെത്തിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ശാരീരിക മാനസിക സംഘര്‍ഷങ്ങള്‍ അനുഭവിക്കുന്നവരുടെ കൃത്യമായ കണക്ക് പുറത്ത് വന്നിട്ടില്ലെങ്കിലും ഇത്തരം പ്രശ്നങ്ങള്‍ നേരിടുന്നവരുടെ എണ്ണം കൂടിവരുന്നുവെന്നാണ് വിദഗ്ധര്‍ പറയുന്നത്.

Tags:    

Similar News