ബാങ്ക് വായ്പക്ക് ജാമ്യം നിന്നതിന് ജപ്തി; വീട്ടമ്മയുടെ നിരാഹാര സമരം 18ആം ദിവസത്തില്‍

Update: 2018-06-03 14:42 GMT
Editor : Sithara
ബാങ്ക് വായ്പക്ക് ജാമ്യം നിന്നതിന് ജപ്തി; വീട്ടമ്മയുടെ നിരാഹാര സമരം 18ആം ദിവസത്തില്‍
Advertising

വീട്ടുമുറ്റത്ത് ചിതയൊരുക്കി നിരാഹാരം കിടക്കുന്ന പ്രീത ഷാജി ഉറച്ച തീരുമാനത്തിലാണ്. ജപ്തി നടപടി മരവിപ്പിക്കും വരെ സമരം തുടരും

ഇടപ്പളളി മാനാത്തുപാടത്ത് കുടിയിറക്കുന്നതിനെതിരെ വീട്ടമ്മ നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരം 17 ദിവസം പിന്നിട്ടു. ബാങ്ക് വായ്പക്ക് ജാമ്യം നിന്നതിനാണ് പ്രീത ഷാജിയുടെ പുരയിടം ജപ്തി ചെയ്തത്.

Full View

വീട്ടുമുറ്റത്ത് ചിതയൊരുക്കി നിരാഹാരം കിടക്കുന്ന പ്രീത ഷാജി ഉറച്ച തീരുമാനത്തിലാണ്. ജപ്തി നടപടി മരവിപ്പിക്കും വരെ സമരം തുടരും. സര്‍ഫാസി നിയമത്തിന്‍റെ മറവില്‍ പാവപ്പെട്ടവരെ കൊളളയടിക്കുന്ന ബാങ്കിന്റെ നടപടിക്കെതിരെ ജനകീയ പ്രക്ഷോഭം ഉണ്ടായിട്ടും അധികൃതര്‍ക്ക് അനക്കമില്ല.

എച്ച്ഡിഎഫ്സി ബാങ്കിന്‍റെ ആലുവ ശാഖയിൽ രണ്ട് ലക്ഷം രൂപക്ക് ജാമ്യം നിന്നതിന്‍റെ പേരിലാണ് ഈ ദുരിതം. പ്രീതയുടെയും കുടുംബത്തിന്റെയും ഒറ്റപ്പെട്ട സംഭവമല്ലെന്നും സര്‍ഫാസി നിയമത്തിന്റെ മറവില്‍ നടക്കുന്ന കൊളള അവസാനിപ്പിക്കാന്‍ സമരം ശക്തമാക്കുമെന്നും സമര സമിതി വ്യക്തമാക്കി. വിഷയത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തിരുന്നു.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News