കുഞ്ഞനന്തന്റെ ശിക്ഷായിളവ് സാധ്യത തള്ളാതെ മുഖ്യമന്ത്രി
നിയമപരമായ പരിശോധന പൂർത്തിയാക്കിയേ ആരെയും വിട്ടയക്കുവെന്ന് മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു
ടിപി കേസ് പ്രതി കുഞ്ഞനന്തന്റെ ശിക്ഷായിളവ് സാധ്യത തള്ളാതെ മുഖ്യമന്ത്രി. നിയമപരമായ പരിശോധന പൂർത്തിയാക്കിയേ ആരെയും വിട്ടയക്കുവെന്ന് മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. സർക്കാർ നടപടിയെ നിയമപരമായി തന്നെ നേരിടുമെന്ന് പ്രതിപക്ഷം മറുപടി നൽകി.
ടിപി കേസ് പ്രതി പി.കെ കുഞ്ഞനന്തനെ മോചിപ്പിക്കാൻ സർക്കാർ ശ്രമിക്കുന്നുവെന്ന ആരോപണമാണ് പ്രതിപക്ഷം ശൂന്യവേളയിൽ ഉന്നയിച്ചത്.കെ.കെ രമയിൽ നിന്ന് മൊഴിയെടുത്തത് ഇതിന്റെ ഭാഗമാണെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടി. മറുപടി പ്രസംഗത്തിലൊരിടത്തും കുഞ്ഞനന്തന്റെ പേര് മുഖ്യമന്ത്രി പരാമർശിച്ചതുമില്ല. എന്നാൽ കുഞ്ഞനന്തനും മുഖ്യമന്ത്രിയും തമ്മിലുള്ള അടുപ്പം ചൂണ്ടിക്കാണിച്ചായിരുന്നു പ്രതിപക്ഷത്തിന്റെ തിരിച്ചടി. വിഷയം സഭ നിർത്തിവെച്ച് ചർച്ച ചെയ്യാത്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയിൽ നിന്നിറങ്ങി പോവുകയും ചെയ്തു.