ബാര്‍കോഴക്കേസില്‍ വിജിലന്‍സ് കോടതിയില്‍ തര്‍ക്കം

Update: 2018-06-03 02:41 GMT
Editor : Jaisy
ബാര്‍കോഴക്കേസില്‍ വിജിലന്‍സ് കോടതിയില്‍ തര്‍ക്കം
ബാര്‍കോഴക്കേസില്‍ വിജിലന്‍സ് കോടതിയില്‍ തര്‍ക്കം
AddThis Website Tools
Advertising

അഡ്വ. കെപി സതീശന്‍ കേസില്‍ കോടതിയിലെത്തിയതിനെതിരെ കെ.എം മാണിയുടെ അഭിഭാഷകനും വിജിലന്‍സ് അഭിഭാഷകനും എതിര്‍പ്പറിയിച്ചു

മുന്‍ധനമന്ത്രി കെ.എം മാണിക്കെതിരായ ബാര്‍കോഴക്കേസ് പരിഗണിക്കുന്നതിനിടയില്‍ വിജിലന്‍സിന്റെ അഭിഭാഷകര്‍ തമ്മില്‍ കോടതിയില്‍ തര്‍ക്കം. കേസിലെ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടാറായ കെപി സതീശന്‍ കോടതിയില്‍ ഹാജരായതിനെ വിജിലന്‍സിന്റെ നിയമോപദേശകന്‍ എതിര്‍ത്തതാണ് തര്‍ക്കത്തിന് കാരണമായത്. സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഹാജരായാല്‍ ആകാശം ഇടിഞ്ഞ് വീഴുമോയെന്ന ചോദിച്ച കോടതി രൂക്ഷവിമര്‍ശനങ്ങള്‍ ഉന്നയിക്കുകയും ചെയ്തു.

Full View

കെ എം മാണിക്കെതിരായ അഴിമതിക്കേസുകളിൽ വിജിലൻസിന് മെല്ലെപ്പോക്കാണെന്നും ബാര്‍കോഴക്കേസ് വിജിലന്‍സ് അട്ടിമറിച്ചുവെന്നും സ്പെഷൽ പ്രോസിക്യൂട്ടർ സതീശൻ നേരത്തെ പറഞ്ഞതായിരുന്നു വിവാദങ്ങളുടെ തുടക്കം. കെപി സതീശന്റെ പ്രസ്താവന കോടതിയലക്ഷ്യമാണെന്ന് കാണിച്ച് വിജിലന്‍സ് ഡയറക്ടര്‍ എന്‍സി അസ്താന ആഭ്യന്തര സെക്രട്ടറിക്ക് കത്ത് നല്‍കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതി കേസ് പരിഗണിച്ചപ്പോഴാണ് അഭിഭാഷകര്‍ തമ്മില്‍ തര്‍ക്കമുണ്ടായത്. കെ പി സതീശന്‍ ഹാജരാകുന്നതിനെ വിജിലന്‍സിന്റെ നിയമോപദേശകനായ അഗസ്റ്റിന്‍ എതിര്‍ത്തു. എന്നാല്‍ നിയമവശം അറിയാത്തത് കൊണ്ടാണ് താന്‍ ഹാജരാകുന്നതിനെ അഗസ്റ്റിന്‍ എതിര്‍ക്കുന്നതെന്ന് സതീശന്‍ തിരിച്ചടിച്ചു. സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഹാജരാകുന്നതിനെ കെഎം മാണിയുടെ അഭിഭാഷകനും എതിര്‍ത്തതോടെ കോടതി ഇടപെട്ട് കടുത്ത വിമര്‍ശനങ്ങള്‍ ഉന്നയിച്ചു.

ആര് ഹാജരാകണമെന്ന് പറയാന്‍ പ്രതിയുടെ അഭിഭാഷകന് എന്ത് അധികാരമെന്ന് ചോദിച്ച കോടതി സെപെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഹാജരായാല്‍ ആകാശം ഇടിഞ്ഞ് വീഴുമോയെന്നും ആരാഞ്ഞു. കേസില്‍ ആരാണ് ഹാജരാകേണ്ടതെന്ന കാര്യത്തില്‍ സര്‍ക്കാരാണ് വ്യക്തത വരുത്തേണ്ടതെന്നും കോടതി പറഞ്ഞു. വിഎസും ബിജുരമേശും ബിജെപി നേതാവ് വി മുരളീധരനും അടക്കം ആറ് പേര്‍ മാണിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയതിനെ കോടതിയില്‍ എതിര്‍ത്തു. തുടര്‍ന്ന് കേസ് പരിഗണിക്കുന്നത് ജൂണ്‍ ആറിലേക്ക് മാറ്റി. എന്നാല്‍ കേസില്‍ നേരത്തെ കക്ഷി ചേര്‍ന്നിരുന്ന വിഎസ് സുനില്‍കുമാര്‍, സാറാജോസഫിനും കോടതി നോട്ടീസ് അയച്ചിട്ടുണ്ട്.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News