ആഴക്കടല്‍ യാത്രയുടെ ലഹരി ഇനി കേരളത്തിലും

Update: 2018-06-03 11:19 GMT
Editor : admin
ആഴക്കടല്‍ യാത്രയുടെ ലഹരി ഇനി കേരളത്തിലും
Advertising

ടൂറിസം വകുപ്പിന്റെ സഹകരണത്തോടെ സ്‌പെയിന്‍ ആസ്ഥാനമായ കൂള്‍ ഡൈവേഴ്‌സ് കമ്പനിയാണു കോവളത്ത് അണ്ടര്‍ വാട്ടര്‍ സ്‌കൂബാ ഡൈവിങ്ങിന്റെ ഹരം പകരുന്നത്.

Full View

ആഴക്കടല്‍ യാത്രയുടെ ലഹരി അറിയാന്‍ ഇനി കേരളത്തിലും അവസരം. കടലിനടിയിലെ മായിക ലോകം കാണാനാകുന്ന രാജ്യത്തെ ആദ്യത്തെ ബോണ്‍ സഫാരി കോവളത്ത് തുടങ്ങി. ടൂറിസം വകുപ്പിന്റെ സഹകരണത്തോടെ സ്‌പെയിന്‍ ആസ്ഥാനമായ കൂള്‍ ഡൈവേഴ്‌സ് കമ്പനിയാണു കോവളത്ത് അണ്ടര്‍ വാട്ടര്‍ സ്‌കൂബാ ഡൈവിങ്ങിന്റെ ഹരം പകരുന്നത്.

കോവളത്തെ കടലും ബീച്ചും ഇഷ്ടപ്പെടുന്ന സഞ്ചാരികള്‍ക്ക് ഇനി കടലിന്റെ അടിത്തട്ടിലെ വിസ്മയങ്ങളും ആസ്വദിക്കാം. കടലിനടിയില്‍ മീന്‍കൂട്ടങ്ങളെ മുത്തമിട്ട് അവയ്‌ക്കൊപ്പം നീന്താം. അടിത്തട്ടിലെ പാറകളില്‍ കടല്‍ജൈവവൈവിധ്യത്തിന്റെ സുന്ദരക്കാഴ്ചകള്‍ തൊട്ടറിയാം. തിരുതയും കടല്‍വറ്റയും മാലാഖമീനുകളുമായി ഇനി കിന്നാരം പറയാം.

കടലിനടിയിലേയ്ക്ക് ഓടിച്ചുപോകാവുന്ന സ്‌കൂട്ടറുകളുമായി ബോണ്ട് സഫാരിയും കോവളത്ത് ഉടന്‍ തുടങ്ങും. കടലിനടിയിലേക്ക് പോകുന്നവരോടൊപ്പം സഹായിയായി മുഴുവന്‍ സമയവും മുങ്ങല്‍ വിദഗ്ധര്‍ കൂടെയുണ്ടാവും. ആരോഗ്യമുള്ള ആര്‍ക്കും ഈ സാഹസിക യാത്ര നടത്താം.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News