വിദ്യാഭ്യാസ വകുപ്പിലും പിന്‍വാതില്‍ നിയമനം

Update: 2018-06-04 13:53 GMT
വിദ്യാഭ്യാസ വകുപ്പിലും പിന്‍വാതില്‍ നിയമനം
Advertising

യുഡിഎഫ് സര്‍ക്കാര്‍ പിരിച്ചുവിട്ട 28പേരെ തിരിച്ചെടുത്തു

Full View

വിദ്യാഭ്യാസ വകുപ്പിലും പിന്‍വാതില്‍ നിയമനം നടന്നതായി ആരോപണം. സ്കോള്‍ കേരളയിലാണ് കഴിഞ്ഞ സര്‍ക്കാര്‍ പിരിച്ചുവിട്ട 28 ഉദ്യോഗസ്ഥരെ തിരിച്ചെടുത്തത്. വിജിലന്‍സ് കേസില്‍ പ്രതിചേര്‍ക്കപെട്ടവരെയും നിയമിച്ചു. എല്‍ബിഎസ് നടത്തിയ പരീക്ഷ ഫലം പ്രഖ്യാപിക്കും മുമ്പ് നിയമനം നടത്തിയതായി ആരോപണം ഉയര്‍ന്നിട്ടുണ്ട്.

ഓപ്പണ്‍ സ്കൂളില്‍ 2008 ല്‍ നിയമിച്ച 65 പേരെ 2013 ല്‍ യുഡിഎഫ് സര്‍ക്കാര്‍ പിരിച്ചുവിട്ടിരുന്നു. 2013ല്‍ ഓപ്പണ്‍ സ്കൂള്‍ സ്കോള്‍ കേരളയായി റെജിസ്റ്റര്‍ ചെയ്തു. ഒന്നാമത്തെ ജനറല്‍ കൌണ്‍സില്‍ തീരുമാനം മറികടന്ന് എല്‍ഡിഎഫ് സര്‍ക്കാര്‍ എക്സിക്യൂട്ടീവ് യോഗം ചേര്‍ന്ന് 28 പേരെ തിരിച്ചെടുത്തു.

2012 ല്‍ എല്‍ബിഎസ് നടത്തിയ പരീക്ഷയുടെ ഫലം പ്രസിദ്ധീക്കരിക്കും മുമ്പാണ് നിയമനം നടന്നത്. നിയമനം നേടിയവരില്‍ ഭൂരിഭാഗം പേരും തിരുവനന്തപുരത്ത് നിന്നുളളവരാണ്. പാര്‍ട്ടി നിയമനമാണ് നടന്നതെന്ന ആരോപണം ഉയരുന്നുണ്ട്. ഓപ്പണ്‍ സ്കൂളായിരിക്കുമ്പോള്‍ ക്രമകേട് നടത്തിയ ടി.കെ അജയകുമാറിനെതിരെ വിജിലന്‍സ് കേസ് ഉണ്ട്. ഇദ്ദേഹത്തിന് ഇരട്ട പദവി നല്‍കിയിട്ടുണ്ടെന്ന് ആരോപണവും ഉയരുന്നു. സ്കോള്‍ കേരളയിലെ നിയമനം സുതാര്യമാക്കണമെന്ന ആവശ്യം ശക്തമാവുകയാണ്.

Tags:    

Similar News