'രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമല്ല' സര്‍ക്കാരിനെതിരെ പ്രത്യക്ഷസമരത്തിന് ലത്തീന്‍ കത്തോലിക്ക സഭ

Update: 2018-06-04 09:22 GMT
Editor : Muhsina
'രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമല്ല' സര്‍ക്കാരിനെതിരെ പ്രത്യക്ഷസമരത്തിന് ലത്തീന്‍ കത്തോലിക്ക സഭ
Advertising

രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമല്ലന്നാരോപിച്ച് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ ലത്തീന്‍ കത്തോലിക്ക സഭ പ്രത്യക്ഷസമരത്തിന്. മുന്നറിയിപ്പ് ക്യത്യ സമയത്ത് നല്‍കിയില്ല എന്നതില്‍ തുടങ്ങി രക്ഷാപ്രവര്‍ത്തനവും പാക്കേജും അംഗീകരിക്കാനാവില്ല എന്നത് വരെയുള്ള കാര്യങ്ങളില്‍ സര്‍ക്കാരിനെതിരായ നിലപാടാണ്..

രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമല്ലന്നാരോപിച്ച് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ ലത്തീന്‍ കത്തോലിക്ക സഭ പ്രത്യക്ഷസമരത്തിന്. ഈ മാസം പതിനൊന്നിന് രാജ്ഭവന്‍ ഉപരോധിക്കും.പതിമൂന്നാം തീയതിക്ക് ശേഷം മത്സ്യത്തൊഴിലാളികളുടെ മ്യതദേഹവുമായി സെക്രട്ടേറിയേറ്റിന് മുന്പില്‍ രാപ്പകല്‍ സമരം തുടങ്ങാനും തീരുമാനിച്ചിട്ടുണ്ട്.

മുന്നറിയിപ്പ് ക്യത്യ സമയത്ത് നല്‍കിയില്ല എന്നതില്‍ തുടങ്ങി രക്ഷാപ്രവര്‍ത്തനവും പാക്കേജും അംഗീകരിക്കാനാവില്ല എന്നത് വരെയുള്ള കാര്യങ്ങളില്‍ സര്‍ക്കാരിനെതിരായ നിലപാടാണ് ലത്തീന്‍ കത്തേലിക്ക സഭക്ക്. സഭാ നേത്യത്വത്തെ സമരത്തിനിറക്കാതിരിക്കാന്‍ സര്‍ക്കാര്‍ മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രനേയും, ഇ ചന്ദ്രശേഖരനേയും രംഗത്തിറക്കി ചര്ച്ചകള്‍ നടത്തിയെങ്കിലും വിജയിച്ചില്ല. ആദ്യഘട്ട സമരത്തിന് ശേഷവും പ്രശ്ന പരിഹാരം ഉണ്ടായില്ലെങ്കില്‍ പതിമൂന്നാം തീയതിക്ക് ശേഷം കടുത്ത സമരമാര്‍ഗത്തിലിറങ്ങാനാണ് തീരുമാനം. തിരുവനന്തപുരത്തെ തീരപ്രദേശങ്ങളില്‍ നിന്ന് മാത്രം 285 മത്സ്യത്തൊഴിലാളികളെ കണ്ടെത്താനുണ്ടന്നാണ് സഭയുടെ കണക്ക്.

Tags:    

Writer - Muhsina

contributor

Editor - Muhsina

contributor

Similar News