ഗെയില്‍ പദ്ധതിയില്‍ മറ്റു സംസ്ഥാനങ്ങളിലെ ഗുരുതര വീഴ്ച ആയുധമാക്കി സമരസമിതി

Update: 2018-06-04 16:17 GMT
Editor : Subin
ഗെയില്‍ പദ്ധതിയില്‍ മറ്റു സംസ്ഥാനങ്ങളിലെ ഗുരുതര വീഴ്ച ആയുധമാക്കി സമരസമിതി
Advertising

കര്‍ണാടക, ആന്ധ്ര, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ ഗെയില്‍ സുരക്ഷാ വീഴ്ച വരുത്തിയതായാണ് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനെ സംബന്ധിച്ചുള്ള സിഎജിയുടെ പെര്‍ഫോമന്‍സ് ഓഡിറ്റ് റിപ്പോര്‍ട്ട്.

ഗെയില്‍ വാതക പൈപ്പ് ലൈന്‍ പദ്ധതി മറ്റ് സംസ്ഥാനങ്ങളില്‍ ഗുരുതര സുരക്ഷ വീഴ്ച വരുത്തിയതായുള്ള സിഎജി കണ്ടെത്തല്‍ ഗെയില്‍ വിരുദ്ധ സമര രംഗത്ത് പ്രചരണ ആയുധമാകുന്നു. പുതിയ സാഹചര്യത്തില്‍ സമരം ശക്തമാക്കുന്നതിന് സമരസമിതികളുടെ സംസ്ഥാന തല യോഗം ജനുവരി രണ്ടിന് കോഴിക്കോട് ചേരും. സമരം കൂടുതല്‍ ശക്തമാക്കുന്നതിന് ആവശ്യമായ പിന്തുണ നല്‍കുമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടിയും വിശദീകരിച്ചു.

Full View

കര്‍ണാടക, ആന്ധ്ര, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ ഗെയില്‍ സുരക്ഷാ വീഴ്ച വരുത്തിയതായാണ് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനെ സംബന്ധിച്ചുള്ള സിഎജിയുടെ പെര്‍ഫോമന്‍സ് ഓഡിറ്റ് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് പുറത്തുവന്നതിനെ തുടര്‍ന്ന് സമരസമിതി യോഗം ചേര്‍ന്നു. ഇത് ജനങ്ങള്‍ക്കിടയില്‍ പ്രചരിപ്പിച്ച് സമരം ശക്തിപ്പെടുത്താനാണ് സമരസമിതി നീക്കം. ജനുവരി രണ്ടിന് സമര സമിതിയുടെ സംസ്ഥാന തല യോഗം ചേരും.

കേരളത്തിലും സമാനമായ രീതിയിലാണ് നിര്‍മാണം പുരോഗമിക്കുന്നതെന്നും സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്നും വെല്‍ഫെയര്‍ പാര്‍ട്ടിയും കുറ്റപ്പെടുത്തി. പ്രദേശിക സമര സമിതികളുടെ പ്രക്ഷോഭം ശക്തിപ്പെടുത്തുന്നതിന് ആവശ്യമായ നിലപാട് സ്വീകരിക്കാനാണ് സമരത്തെ പിന്തുണയ്ക്കുന്ന വിവിധ രാഷ്ട്രീയ സമൂഹിക സംഘടനകളുടെ തീരുമാനം.

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News