യാത്രാവിലക്കിനെതിരെ അപ്പീല്‍ നല്‍കും; ഒരു കോടി 72 ലക്ഷത്തിന്‍റെ ഇടപാട് മാത്രമാണുള്ളതെന്ന് ബിനീഷ്

Update: 2018-06-04 15:36 GMT
യാത്രാവിലക്കിനെതിരെ അപ്പീല്‍ നല്‍കും; ഒരു കോടി 72 ലക്ഷത്തിന്‍റെ ഇടപാട് മാത്രമാണുള്ളതെന്ന് ബിനീഷ്
Advertising

ബിനോയിക്കെതിരായ യാത്രാവിലക്കിനെതിരെ അപ്പീല്‍ നല്‍കുമെന്ന് സഹോദരന്‍ ബിനീഷ് കോടിയേരി.

ബിനോയിക്കെതിരായ യാത്രാവിലക്കിനെതിരെ അപ്പീല്‍ നല്‍കുമെന്ന് സഹോദരന്‍ ബിനീഷ് കോടിയേരി. 13 കോടിയുടെ തട്ടിപ്പ് നടത്തിയെന്ന് പറയുന്നത് കളവാണ്. ഒരു കോടി 72 ലക്ഷം രൂപയുടെ സാമ്പത്തിക ഇടപാട് മാത്രമാണുള്ളതെന്നും ബിനീഷ് പറഞ്ഞു.

Full View

കോടിയേരി ബാലകൃഷ്ണനെ അനാവശ്യമായി വിവാദത്തിലേക്ക് വലിച്ചിഴക്കുന്നു. സിപിഎം സമ്മേളനങ്ങള്‍ നടക്കുമ്പോള്‍ അനാവശ്യ വിവാദങ്ങളുണ്ടാക്കുകയാണെന്നും ബിനീഷ് കുറ്റപ്പെടുത്തി.

ദുബൈ കോടതിയില്‍ ചെക്ക് കേസ് എത്തിയ സാഹചര്യത്തിലാണ് ബിനോയിക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയത്. 10 ദിവസം മുന്‍പാണ് ബിനോയ് ദുബൈയിലെത്തിയത്. യാത്രാവിലക്കിന്‍റെ പശ്ചാത്തലത്തില്‍ നാട്ടിലേക്ക് മടങ്ങാനാകില്ല.

Tags:    

Similar News