ഉടമയോ ജോലിക്കാരോ ഇല്ലെങ്കിലും, ഈ ഹോട്ടലില്‍ എത്തുന്നവര്‍ക്ക് ഭക്ഷണം ഉറപ്പ്
ചാരിറ്റിയുടെ വേറിട്ട വഴിയുമായി മലപ്പുറം വണ്ടൂരിലെ വയനാട് കാറ്ററിംഗ് എന്ന ഹോട്ടല്‍
മലപ്പുറം വണ്ടൂരിലെ വയനാട് കാറ്ററിംഗ് എന്ന ഹോട്ടല്‍ വ്യത്യസ്ഥതയുള്ള ഒരു ഭക്ഷണശാലയാണ്. ഞായറാഴ്ച ദിനങ്ങളില്‍ ഇവിടെ ഉടമയോ ജോലിക്കാരോ ഉണ്ടാകില്ല. എന്നാല്‍ ഹോട്ടലില്‍ എത്തുന്നവര്‍ക്ക് ഭക്ഷണം ഉറപ്പായും ലഭിക്കുകയും ചെയ്യും.
വയനാട് സ്വദേശി ഹരിദാസും ഭാര്യ അനിതയും ചേര്‍ന്നാണ് ഈ ഹോട്ടല്‍ നടത്തുന്നത്. ഞായറാഴ്ചകളില്‍ പാചകം ചെയ്ത വിഭവങ്ങള്‍ പാത്രങ്ങളിലാക്കി മേശയില്‍ നിരത്തി വെച്ച് ഇരുവരും വയനാട്ടിലേക്ക് പോകും. ഹോട്ടലിലെത്തുന്നവര്‍ക്ക് ഭക്ഷണം ആവശ്യാനുസരണം എടുത്ത് കഴിക്കാം. പണം ഈ പെട്ടിയിലിട്ടാല്‍ മതി. പെയിന്‍ ആന്‍ഡ് പാലിയേറ്റീവിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്കാണ് ആഴ്ചയില്‍ ഒരു ദിവസത്തെ വരുമാനം മുഴുവന്‍ ഹരി നല്‍കുന്നത്.
ഹരിയുടെ നല്ല മനസ്സ് അറിഞ്ഞവരെല്ലാം ഭക്ഷണത്തിന്‍റെ വിലയേക്കാള്‍ കൂടുതലാണ് പെട്ടിയിലിടുന്നത്. അതിനാല്‍ വലിയ തുക തന്നെ ഞായറാഴ്ചകളില്‍ ഈ പെട്ടിയില്‍ വീഴും. ഇരുനൂറോളം പേര്‍ക്ക് കഴിക്കാവുന്ന ഭക്ഷണമാണ് ഞായറാഴ്ചകളില്‍ ഹരിദാസന്‍ തയ്യാറാക്കുന്നത്.
വയനാട് കാറ്ററിംഗിന്‍റെ നന്‍മ അറിഞ്ഞവരെല്ലാം ഞായറാഴ്ചകളില്‍ വെറുതെയെങ്കിലും ഇവിടെ ഒന്ന് കയറും.