ചെങ്ങന്നൂരിലെ വോട്ടേഴ്സ് ലിസ്റ്റിൽ വ്യാപക ക്രമക്കേടെന്ന് യുഡിഎഫ്
ചില ബൂത്തുകളിലെ വോട്ടർമാരെ കൂട്ടത്തോടെ ഒഴിവാക്കുകയും ചിലയിടങ്ങളിൽ കൂട്ടിച്ചേർക്കലുകൾ നടക്കുന്നുവെന്നുമാണ് യുഡിഎഫ്ആരോപണം
ചെങ്ങന്നൂരിലെ വോട്ടേഴ്സ് ലിസ്റ്റിൽ വ്യാപക ക്രമക്കേട് നടക്കുന്നുവെന്ന് ആരോപിച്ച് യു ഡി എഫ് ഇലക്ഷൻ കമ്മീഷന് പരാതി നൽകി. യുഡിഎഫ് അനുഭാവികളെ പട്ടികയിൽ നിന്ന് വ്യാപകമായി ഒഴിവാക്കുകയും സിപിഎം അനുഭാവികളെ തിരുകി കയറ്റുകയും ചെയ്യുകയാണന്ന് ഡിസിസി പ്രസിഡന്റ് എം ലിജു പറഞ്ഞു.
ചെങ്ങന്നൂരിലെ വോട്ടേഴ്സ് ലിസ്റ്റിൽ ചില ബൂത്തുകളിലെ വോട്ടർമാരെ കൂട്ടത്തോടെ ഒഴിവാക്കുകയും ചിലയിടങ്ങളിൽ കൂട്ടിച്ചേർക്കലുകൾ നടക്കുന്നുവെന്നുമാണ് യുഡിഎഫ്ആരോപണം. വ്യാജ താമസ രേഖകളുണ്ടാക്കി പുതിയ ആളുകളെ വോട്ടർ പട്ടികയിൽ ചേർക്കുമ്പോൾ അകാരണമായി ചിലരെ ഒഴിവാക്കുകയും ചെയ്യുകയാണന്നാണ് യുഡിഎഫ് വാദം. വിഷയത്തിൽ തിരഞ്ഞെടുപ്പു കമ്മീഷന്റെ നടപടി ഉണ്ടായില്ലങ്കിൽ കോടതിയെ സമീപിക്കാനാണ് യുഡിഎഫ് തീരുമാനം.