വയനാട്ടിലെത്തുന്ന വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ വന്‍കുറവ്

Update: 2018-06-04 06:53 GMT
വയനാട്ടിലെത്തുന്ന വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ വന്‍കുറവ്
Advertising

സംസ്ഥാനത്ത് നിപ വൈറസ് ബാധ സ്ഥിരീകരിച്ചതോടെ സഞ്ചാരികളുടെ എണ്ണം ഇനിയും കുറയാനിടയാകുമോ എന്ന ആശങ്കയിലാണ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍.

വയനാട് ടൂറിസം മേഖലയില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ ഗണ്യമായ കുറവ്. സംസ്ഥാനത്ത് നിപ വൈറസ് ബാധ സ്ഥിരീകരിച്ചതോടെ സഞ്ചാരികളുടെ എണ്ണം ഇനിയും കുറയാനിടയാകുമോ എന്ന ആശങ്കയിലാണ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍.

വയനാട്ടില്‍ ഇക്കുറി കൂടുതല്‍ വേനല്‍മഴ ലഭിച്ചതിനാല്‍ വിനോദ സഞ്ചാര മേഖലയിലുള്ളവര്‍ വലിയ പ്രതീക്ഷയിലായിരുന്നു. എന്നാല്‍ അവധിക്കാലമായിട്ടും ഒട്ടുമിക്ക കേന്ദ്രങ്ങളിലും സഞ്ചാരികളുടെ എണ്ണത്തില്‍ ഗണ്യമായ കുറവ് സംഭവിച്ചതായി മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു

സംസ്ഥാനത്ത് നിപ വൈറസ് സ്ഥിരീകരിച്ചതും ടൂറിസം മേഖലയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. വേനല്‍ അവധിക്ക് തമിഴ്നാട്, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്നാണ് കൂടുതല്‍ സ‍‍ഞ്ചാരികള്‍ ജില്ലയില്‍ എത്തുന്നത്. എന്നാല്‍ ഹോട്ടലുകളിലും റിസോര്‍ട്ടുകളിലും മുന്‍കൂട്ടി മുറികള്‍ ബുക്ക് ചെയ്തവര്‍ കൂട്ടത്തോടെ ബുക്കിങ് റദ്ദാക്കുന്ന സ്ഥിതി വിശേഷമാണ് നിലനില്‍ക്കുന്നത്. അതേസമയം ജില്ലയില്‍ നിപ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടില്ലെന്നും സ‍ഞ്ചാരികള്‍ ആശങ്കപ്പെടേണ്ടതില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.

മണ്‍സൂണ്‍ കാല ടൂറിസം ആരംഭിക്കാനിരിക്കെ നിപ വൈറസ് ഭീതി കൂടുതല്‍ പ്രതിസന്ധി സൃഷ്ടിക്കുമോ എന്ന ആശങ്കയിലാണ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍.

Tags:    

Similar News