കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഉദ്ഘാടനം സെപ്തംബറില്‍; 27ന് വിമാന കമ്പനികളുമായി ചര്‍ച്ച
ലൈസന്‍സ്, വിമാന കമ്പനികള്‍ക്ക് അനുമതി തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ചയായി
കണ്ണൂര്‍ വിമാനത്താവളത്തില്‍ സര്‍വീസ് ആരംഭിക്കുന്നത് സംബന്ധിച്ച് വിമാനകമ്പനികളുമായി ഈ മാസം 27ന് ചര്‍ച്ച നടത്തും.
വ്യോമയാന സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ഡല്‍ഹിയില്‍ വച്ചാണ് ചര്‍ച്ച നടത്തുക. മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര വ്യോമയാനമന്ത്രി അശോക് ഗജപത് രാജുവുമായി നടത്തിയ കൂടിക്കാഴ്ക്ക് ശേഷമാണ് ഇക്കാര്യമറിയിച്ചത്. കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഉദ്ഘാടനം സെപ്തംബറില്‍ നടത്താന്‍ തീരുമാനിച്ച പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി അശോക് ഗജപത് രാജുവുമായി കൂടിക്കാഴ്ച നടത്തിയത്.
ലൈസന്‍സ്, വിമാന കമ്പനികള്‍ക്ക് അനുമതി തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ചയായി. തുടര്‍ന്നാണ് വിമാന കമ്പനികളുമായി ഈ മാസം 27ന് ചര്‍ച്ച നടത്താന്‍ തീരുമാനിച്ചത്. കോഴിക്കോട് വിമാനത്താവളത്തിലേക്കുള്ള വലിയ വിമാനങ്ങളുടെ സര്‍വീസ് പുനരാരംഭിക്കണമെന്ന ആവശ്യവും കൂടിക്കാഴ്ചയില്‍ ആവര്‍ത്തിച്ചു. പുതിയതായി നിർമിക്കാൻ പോകുന്ന ശബരിമല വിമാനത്താവളത്തിനുള്ള സ്ഥലമെടുപ്പ് പൂര്‍ത്തിയായാല്‍ തുടര്‍ നടപടികള്‍ വേഗത്തിലാക്കാമെന്ന് കേന്ദ്രമന്ത്രി ഉറപ്പ് നല്‍കിയതായും മുഖ്യമന്ത്രി അറിയിച്ചു.