സ്പിരിറ്റ് ഇന്‍ ജീസസ് മേധാവി ടോം സ്കറിയക്കെതിരെ പോലിസ് കേസ്

Update: 2018-06-05 15:54 GMT
Editor : admin | admin : admin
സ്പിരിറ്റ് ഇന്‍ ജീസസ് മേധാവി ടോം സ്കറിയക്കെതിരെ പോലിസ് കേസ്
Advertising

അനധിക്യത നിര്‍മാണത്തിനും, കൈയ്യേറ്റം ഓഴിപ്പിക്കാനെത്തിയ ഉദ്യോഗസ്ഥരെ തടഞ്ഞതിനുമാണ് കേസ്.

സ്പിരിറ്റ് ഇന്‍ ജീസസ് മേധാവി ടോം സ്കറിയക്കെതിരെ പോലിസ് കേസ്. അനധിക്യത നിര്‍മാണത്തിനും, കൈയ്യേറ്റം ഓഴിപ്പിക്കാനെത്തിയ ഉദ്യോഗസ്ഥരെ തടഞ്ഞതിനുമാണ് കേസ്.

കഴിഞ്ഞ ദിവസം പാപ്പാത്തിചോലയില്‍ സര്‍ക്കാര്‍ ഭൂമിയില്ലെ അനധിക്യതമായി നിര്‍മിച്ച ഷെഡും കുരിശും നീക്കം ചെയ്ത റവന്യൂ ഉദ്യോഗസ്ഥരെ സ്പിരിറ്റ് ഇന്‍ ജീസസ് എന്ന സംഘടനയുടെ നേത്യത്വത്തില്‍ഓരു സംഘം തടഞ്ഞിരുന്നു. കുരിശു നീക്കം ചെയ്യുന്നതിന് മുന്‍പേ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍ സ്പിരിറ്റ് ഇന്‍ ജീസസ് മേധാവി ടോം സ്കറിയക്ക് നോട്ടീസ് നല്‍കിയിരുന്നു. മറുപടി നല്‍കാത്തതിനെ തുടര്‍ന്നാണ് റവന്യൂ വകുപ്പ് കുരിശ് നീക്കം ചെയ്തത്.എന്നാല്‍െ കൈയ്യേറ്റം ഓഴിപ്പിക്കാന്‍ എത്തിയ ഉദ്യോഗസ്ഥരെ സംഘം തടയുകയായിരുന്നു. ഇതിനെതിരെയാണ് ത്യശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സംഘടനയ്ക്കെതിരെ പോലിസ് കേസെടുത്തത്.

Tags:    

Writer - admin

contributor

Editor - admin

contributor

admin - admin

contributor

Similar News