ഷെഫിൻ ജഹാനെ കാണുമെന്ന് ഹാദിയ; പിന്നീട് തീരുമാനിക്കുമെന്ന് കോളജധികൃതര്‍
ഭർത്താവ് ഷെഫിൻ ജഹാനെ കാണുമെന്ന് ഹാദിയ പറഞ്ഞു. എന്നാൽ ഇക്കാര്യം പിന്നീട് തീരുമാനിക്കുമെന്നാണ് കോളജധികൃതരുടെ നിലപാട്.
സുപ്രീംകോടതി വിധിയെ തുടർന്ന് ഹാദിയ സേലത്തെ കോളജിലെത്തി. സേലത്തും കനത്ത പൊലീസ് സംരക്ഷണയിലാണ് ഹാദിയ. ഭർത്താവ് ഷെഫിൻ ജഹാനെ കാണുമെന്ന് ഹാദിയ പറഞ്ഞു. എന്നാൽ ഇക്കാര്യം പിന്നീട് തീരുമാനിക്കുമെന്നാണ് കോളജധികൃതരുടെ നിലപാട്.
കോയമ്പത്തൂർ വിമാനത്താവളത്തിന്‍റെ പ്രധാന കവാടം ഒഴിവാക്കിയാണ് ഹാദിയയെ പുറത്തെത്തിച്ച് തമിഴ്നാട് പൊലീസിന്‍റെ വാഹനത്തിൽ കയറ്റിയത്. മൂന്നര മണിക്കൂർ നേരത്തെ യാത്രയ്ക്ക് ശേഷം രാത്രി 7 മണിക്ക് സേലം ചിത്രക്കോവിൽ ഉള്ള ശിവരാജ് ഹോമിയോപ്പതി കോളേജിൽ എത്തി. കോടതി ഉത്തരവും ഹാദിയയുടെ തുടര്‍പഠനത്തിനു ആവശ്യമായ അപേക്ഷയും പ്രിൻസിപ്പലിനും ഡയറക്ടർക്കും കൈമാറി. മുഴുവൻ സമയ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടില്ലെന്നും ഷെഫിൻ ജഹാനെ കാണുമെന്നും ഹോസ്റ്റലിലേക്ക് പുറപ്പെടും മുൻപ് ഹാദിയ പറഞ്ഞു.
തുടര്‍പഠനത്തിന്റെ നടപടികൾ പുരാഗമിക്കുമെന്നും ഹാദിയക്ക് നാളെ മുതൽ കോളജിലെത്താം എന്നും ആയിരുന്നു കോളേജ് പ്രിൻസിപ്പലിന്‍റെ പ്രതികരണം. ഹാദിയയെ ഭർത്താവിനെ കാണാന്‍ അനുവദിക്കുന്ന കാര്യം പിന്നീട് തീരുമാനിക്കും.