കുമരകത്ത് നിലം നികത്തല്‍ കണ്ടെത്തിയിട്ടും നടപടിയില്ല

Update: 2018-06-05 10:54 GMT
Editor : Sithara
കുമരകത്ത് നിലം നികത്തല്‍ കണ്ടെത്തിയിട്ടും നടപടിയില്ല
Advertising

കുമരകത്ത് തണ്ണീര്‍ത്തട സംരക്ഷണ നിയമം കാറ്റില്‍ പറത്തി നടത്തിയ നിലം നികത്തലിനെതിരെ നടപടി സ്വീകരിക്കാതെ റവന്യു വകുപ്പ്.

കുമരകത്ത് തണ്ണീര്‍ത്തട സംരക്ഷണ നിയമം കാറ്റില്‍ പറത്തി നടത്തിയ നിലം നികത്തലിനെതിരെ നടപടി സ്വീകരിക്കാതെ റവന്യു വകുപ്പ്. ഒരു വര്‍ഷം മുന്‍പ് ജില്ലാ കലക്ടര്‍ നടപടിക്ക് ഉത്തരവിട്ടിട്ടും യാതൊരു നടപടിയും സ്വീകരിച്ചില്ല. രാഷ്ട്രീയ സമ്മര്‍ദ്ദങ്ങള്‍ കാരണമാണ് നടപടിയെടുക്കാത്തത് എന്നാണ് ഉയരുന്ന ആരോപണം.

Full View

കുമരകം വില്ലേജിലെ 12ആം ബ്ലോക്കില്‍ പെട്ട 170/9.3 എന്ന സര്‍വ്വേ നമ്പറിലെ 89 സെന്റ് നിലം ബാക്ക് വാട്ടര്‍ റിപ്പിള്‍സ് എന്ന കമ്പനിയാണ് നികത്തി കരഭൂമിയാക്കി ചുറ്റുമതില്‍ കെട്ടി തിരിച്ചത്. 2016 സെപ്തംബറില്‍ ഇതിനെതിരെ വില്ലേജ് ഓഫീസര്‍ നടപടി സ്വീകരിച്ചിരുന്നു. കൂടാതെ നിലം നികത്തിയെന്ന് കൃഷി ഓഫീസറും സ്ഥിരീകരിച്ചു. 2016 നവംബറില്‍ ജില്ല കലക്ടര്‍ നടത്തിയ അന്വേഷണത്തിലും തണ്ണീര്‍ത്തട സംരക്ഷണ നിയമം പൂര്‍ണ്ണമായും ലംഘിച്ചതായി കണ്ടെത്തുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍ ഭൂമി പൂര്‍വ്വ സ്ഥിതിയിലാക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കാന്‍ ആര്‍ഡിഒയ്ക്ക് നിര്‍ദ്ദേശം നല്‍കിയെങ്കിലും ഇതുവരെ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.

നടപടി സ്വീകരിക്കാന്‍ ആവശ്യമായ ഉത്തരവ് ജില്ലാ റവന്യു ഡിപ്പാര്‍ട്ട്മെന്റില്‍ നിന്നും ലഭിച്ചിട്ടില്ലെന്നാണ് വില്ലേജ് ഓഫീസര്‍ പറയുന്നത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് വരെ നെല്‍ കൃഷി ചെയ്തിരുന്ന നിലമാണിത്. എന്നാല്‍ സമീപത്ത് റിസോര്‍ട്ടുകള്‍ വന്നതോടെയാണ് ഭൂമി മറിച്ച് വിറ്റതും നിലം നികത്തി കരഭൂമിയാക്കിയതും. രാജീവ് ചന്ദ്രശേഖര്‍ എംപിയുടെ നിരാമയാ റിസോര്‍ട്ടിനെതിരായ നടപടി വൈകിപ്പിച്ചതിന് സമാനമായ രീതിയിലാണ് ഈ നിലം നികത്തും
ബന്ധപ്പെട്ടവര്‍ മറച്ച് വെച്ചിരിക്കുന്നത്.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News