കോഴിക്കോട് ഒരു കോടി രൂപയുടെ കള്ളക്കടത്ത് സ്വർണം പിടികൂടി

Update: 2018-06-05 09:01 GMT
കോഴിക്കോട് ഒരു കോടി രൂപയുടെ കള്ളക്കടത്ത് സ്വർണം പിടികൂടി
Advertising

കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നുമായാണ് ഡിആർഐ സ്വർണം പിടികൂടിയത്.

കോഴിക്കോട് ഒരു കോടി രൂപയിലധികം വരുന്ന കള്ളക്കടത്ത് സ്വർണം പിടികൂടി. കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നുമായാണ് ഡിആർഐ സ്വർണം പിടികൂടിയത്.

Full View

ദുബൈയിൽ നിന്ന് വന്ന ഇൻഡിഗോ വിമാനത്തിന്‍റെ സീറ്റിനുള്ളിൽ ഉളളിൽ ഒളിപ്പിച്ച നിലയിലാണ് കരിപ്പൂരിൽ സ്വർണം കണ്ടെത്തിയത്. 21 സ്വർണ ബിസ്ക്കറ്റുകൾ പിടിച്ചെടുത്തു. 78 ലക്ഷം രൂപ വില വരും. ഇത് ആരാണ് കൊണ്ടുവന്നതെന്ന് വ്യക്തമല്ല.

കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നാണ് 40 ലക്ഷം രൂപയുടെ സ്വർണം പിടികൂടിയത്. താമരശേരി സ്വദേശി ഉനൈസാണ് സ്വർണവുമായി എത്തിയത്. ഇയാളെ ഡിആർഐ അറസ്റ്റ് ചെയ്തു. ‌‌

കളിമണ്ണിനോട് രൂപ സാദൃശ്യമുള്ള വസ്തുവിൽ പാഡ് രൂപത്തിലാക്കി വയറിൽ കെട്ടിയ നിലയിലായിരുന്നു സ്വർണം. ഉനൈസിന് ചെന്നൈയിൽ വെച്ച് സ്വർണം കൈമാറിയ ആളെ കുറിച്ച് ഡിആർഐക്ക് സൂചന ലഭിച്ചു.

Tags:    

Similar News