കോട്ടയം ദുരഭിമാനക്കൊല; പ്രതികളില്‍ നിന്നും പൊലീസ് കൈക്കൂലി വാങ്ങിയെന്ന് ഐജി

Update: 2018-06-05 14:19 GMT
Editor : Jaisy
കോട്ടയം ദുരഭിമാനക്കൊല; പ്രതികളില്‍ നിന്നും പൊലീസ് കൈക്കൂലി വാങ്ങിയെന്ന് ഐജി
Advertising

സംഭവം നടക്കുന്നതിന് മുന്‍പ് വാഹനം പരിശോധിക്കവേയാണ് കൈക്കൂലി വാങ്ങിയത്

കെവിന്റെ ദുരഭിമാനക്കൊലയില്‍ ഗാന്ധിനഗര്‍ എഎസ്ഐയും ഡ്രൈവറും പ്രതികളില്‍ നിന്ന് കൈക്കൂലി വാങ്ങിയെന്ന് എറണാകുളം റേഞ്ച് ഐജി വിജയ് സാക്കറെ. സംഭവം നടക്കുന്നതിന് മുന്‍പ് വാഹനം പരിശോധിക്കവേയാണ് കൈക്കൂലി വാങ്ങിയത്. ഇരുവരുടെയും അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി .

കെവിന്‍ പ്രതികളില്‍ നിന്നും രക്ഷപ്പെട്ടെന്ന നിഗമനത്തില്‍ പൊലീസ് ഉറച്ചുനില്‍ക്കുകയാണ്. പ്രധാന പ്രതികളായ ഷാനു, ചാക്കോ, മനു എന്നിവരെ തിങ്കളാഴ്ച വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. പിടിയിലായ പ്രതികളെ ചോദ്യം ചെയ്തതില്‍ നിന്നാണ് പ്രതികളെ എഎസ്ഐയും ഡ്രൈവറും സഹായിച്ചുവെന്ന വിവരം പൊലീസിന് ലഭിച്ചത്. തട്ടിക്കൊണ്ട് പോകുന്നതിന് മുന്‍പ് പുലര്‍ച്ചെ രണ്ടരയ്ക്ക് നടത്തിയ പരിശോധനയില്‍ പ്രതികളില്‍ നിന്നും 2000 രൂപ കൈക്കൂലി വാങ്ങിയെന്നാണ് ഐജി പറയുന്നത്. തട്ടിക്കൊണ്ട് പോയെന്ന പരാതി ലഭിച്ചപ്പോള്‍ ചാക്കോയെ വിളിച്ച് ഇരുവരേയും തിരികെ കൊണ്ടുവിടണമെന്ന് എ എസ് ഐ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കേസ് എടുക്കാനോ മറ്റ് നടപടികള്‍ സ്വീകരിക്കാനോ ഇവര്‍ തയ്യാറായില്ലെന്നും ഐജി പറഞ്ഞു. അതേസമയം പ്രതികളില്‍ കെവിന്‍ നിന്നും കെവിന്‍ രക്ഷപ്പെട്ടന്ന നിലപാട് ഐജി ആവര്‍ത്തിച്ചു.

നിലവില്‍ 9 പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ബാക്കിയുള്ള നാല് പേര്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ തുടരുകയാണ്. പിടിയിലായവര്‍ എല്ലാം കുറ്റം സമ്മതിച്ചിട്ടുണ്ടെന്നും ഐജി പറഞ്ഞു. അതേസമയം പ്രധാന പ്രതികളായ ഷാനു, ചാക്കോ, മനു എന്നിവരെ തിങ്കളാഴ്ച വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News