സ്വവര്‍ഗ വിവാഹിതര്‍ക്ക് അവരുടേതായ അവകാശമുണ്ടെന്ന് ആര്‍ച്ച് ബിഷപ്പ് തിമോത്തി ഡോളന്‍
വിശ്വാസികള്‍ ബൈബിള്‍ ആണ് പിന്തുടരുന്നതെന്നും ഇതു പ്രകാരം സ്ത്രീയും പുരുഷനും തമ്മിലുള്ള വിവാഹമാണ് അനുശാസിക്കുന്നതെന്നും കര്‍ദിനാള്‍ തിമോത്തി
സ്വവര്‍ഗ വിവാഹിതര്‍ക്ക് അവരുടേതായ അവകാശമുണ്ടെന്ന് ന്യൂയോര്‍ക്ക് കര്‍ദിനാള്‍ ആര്‍ച്ച് ബിഷപ്പ് തിമോത്തി ഡോളന്‍. മൂന്ന് ദിവസത്തെ കേരള സന്ദര്‍ശനത്തിനെത്തിയതാണ് കര്‍ദിനാള്‍ തിമോത്തി. കേരള സന്ദര്‍ശനത്തിന്റെ ഭാഗമായി കൊച്ചിയിലെത്തിയ ന്യൂയോര്‍ക്ക് ആര്‍ച്ച് ബിഷപ്പും കത്തോലിക്കാ സഭയുടെ ദൈവശാസത്രജ്ഞനുമായ കര്‍ദിനാള്‍ തിമോത്തി ഡോളന് ഊഷ്മളമായ സ്വീകരണമാണ് നല്‍കിയത്.
മേജര്‍ ആര്‍ച്ച് ബിഷപ്പ് ഹൌസില്‍ സീറോ മലബാര്‍ സഭ മാര് ജോര്‌ജ് ആലഞ്ചേരി കര്‍ദിനാള്‍ തിമോത്തിയെ സ്വീകരിച്ചു. ഇറ്റലിയില്‍ പഠിച്ച കാലത്തെ സൌഹൃദവും ഇരുവരും പങ്കുവെച്ചു. വിശ്വാസികള്‍ ബൈബിള്‍ ആണ് പിന്തുടരുന്നതെന്നും ഇതു പ്രകാരം സ്ത്രീയും പുരുഷനും തമ്മിലുള്ള വിവാഹമാണ് അനുശാസിക്കുന്നതെന്നും കര്‍ദിനാള്‍ തിമോത്തി പറഞ്ഞു. എന്നാല്‍ സ്വവര്‍ഗ വിവാഹം ചെയ്യുന്നവര്‍ക്ക് അവരുടേതായ അവകാശമുണ്ട്.
സഭയില്‍ പാരന്പര്യ വാദികളും പുരോഗമന വാദികളും എന്നൊന്നുമില്ല. അത് ഐ എസ് ലോകം മുഴുവന്‍ വ്യാപിച്ചിരിക്കുന്ന ഒന്നാണ്. ഇന്ത്യ ഇക്കാര്യത്തില്‍ കൂടുതല്‍ ജാഗരൂകരാണെന്നും അദ്ദേഹം പറഞ്ഞു.
2012 ല്‍ ടൈം മാഗസിന്‍ തെരഞ്ഞെടുത്ത ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള 100 വ്യക്തികളില്‍ ഒരാളായിരുന്നു കര്‍ദിനാള്‍ തിമോത്തി ഡോളന്‍.