നിപ ഭീതി ഒഴി‍‍ഞ്ഞു; കോഴിക്കോട്, മലപ്പുറം ജില്ലകളിലെ സ്കൂളുകള്‍ തുറന്നു

Update: 2018-06-14 18:57 GMT
Editor : Jaisy
നിപ ഭീതി ഒഴി‍‍ഞ്ഞു; കോഴിക്കോട്, മലപ്പുറം ജില്ലകളിലെ സ്കൂളുകള്‍ തുറന്നു
Advertising

നിപാ നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു സ്കൂള്‍ തുറക്കുന്നത് നേരത്തെ നീട്ടി വെച്ചത്

നിപ രോഗം നിയന്ത്രണ വിധേയമായതോടെ കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ സ്കൂളുകള്‍ തുറന്നു. വിപുലമായ പ്രവേശനോത്സവ പരിപാടികളോടെയാണ്​സ്കൂളുകൾ കുട്ടികളെ സ്വീകരിച്ചത്​. നിപ വൈറസ്​ബാധയെ തുടര്‍ന്ന് സ്കൂൾ തുറക്കുന്നത്​ ഇരു ജില്ലകളിലും നീട്ടി വെച്ചിരുന്നു.

Full View

നീണ്ട അവധിക്കാലം കഴിഞ്ഞ് സ്കൂളുകള്‍ തുറന്നതോടെ നിറഞ്ഞ സന്തോഷത്തിലായിരുന്നു വിദ്യാര്‍ഥികള്‍. പുത്തനുടുപ്പും പുതിയ ബാഗും വർണക്കുടയുമെല്ലാമായി ആവേശത്തോടെയായിരുന്നു കുരുന്നുകളുടെ സ്കൂള്‍ പ്രവേശം. സംസ്ഥാനത്ത് ഒന്നാം തിയതി മുതല്‍ സ്കൂളുകള്‍ തുറന്നപ്പോള്‍ മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ മാത്രം നിപ ഭീതി മൂലം അത് ജൂണ്‍ 12ലേക്ക് മാറ്റുകയായിരുന്നു. കോഴിക്കോട് ചെമ്പുകടവ് യുപി സ്കൂളിലും മലപ്പുറം തവനൂര്‍ കെഎംജി യുപി സ്കൂളിലുമായിരുന്നു ജില്ലാതല പ്രവേശനോത്സവങ്ങള്‍.

നിപ ഭീതി പൂര്‍ണമായും മാറി എന്ന് വ്യക്തമാക്കുന്നതായിരുന്നു വിദ്യാര്‍ഥികളുടേയും രക്ഷിതാക്കളുടേയും സ്കൂളുകളിലേക്കുള്ള വരവ്. നിപ്പ മൂലം മരിച്ച ചങ്ങരോത്ത് മൂസയും മക്കളും പൂര്‍വ്വ വിദ്യാര്‍ഥികളായ അവരുടെ വീടിനടുത്തുള്ള ചങ്ങരോത്ത് എം യുപി സ്കൂളിലും വിപുലമായ പരിപാടികളോടെയായിരുന്നു പ്രവേശനോത്സവം രോഗഭീതി പൂര്‍ണമായും വിട്ടകന്നതോടെ പുതിയ സ്വപ്നങ്ങളും പുതിയ കൂട്ടുകാരുമായി ഇരു ജില്ലകളിലും കുരുന്നകള്‍ കലാലയ ജീവിതത്തിന്റെ ആവേശത്തിലേക്ക് കാലെടുത്തുവയ്ക്കുകയാണ്.

Full View
Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News