അര്‍ജന്റീനയുടെ കട്ട ഫാനായ നൂറ്റിയഞ്ചുവയസുകാരന്‍ ഫിലിപ്പ്
മെസിയെ നേരിട്ട് കണാന്‍ സാധിക്കില്ലെന്ന വിഷമമുണ്ടെങ്കിലും മെസിയുടെ കട്ടഫാനാണ് ഫിലിപ്പ് ചേട്ടന്‍
ലോകകപ്പ് ആവേശം ആരാധകരില്‍ നിറയുമ്പോള്‍ പ്രായം തളര്‍ത്താത്ത ഒരു അര്‍ജന്റീന ആരാധകനെ പരിചയപ്പെടാം ഇനി. കോട്ടയം കുമരകം സ്വദേശി ഒജെ ഫിലിപ്പാണ് 105മത്തെ വയസിലും അര്‍ജന്റീനയ്ക്കും മെസിക്കും പൂര്‍ണ്ണ പിന്തുണ നല്കുന്നത്. അര്‍ജന്റീന കഴിഞ്ഞിട്ടേയുള്ളു ബ്രസീലൊക്കെ. അര്‍ജന്റീനയാണ് ടീം അതുകഴിഞ്ഞിട്ടേ മറ്റ് ടീമുകളുള്ളു.. ഈ വാക്കുകളില്‍ നിന്നും തന്നെ വ്യക്തമാണ് എത്രമാത്രം അര്‍ജന്റീനയെ ഈ 105 വയസുകാരന്‍ ആരാധിക്കുന്നുണ്ടെന്ന്.
കാല്പന്തുകളിയുടെ ആവേശം സിരകളില്‍ നിറഞ്ഞ യവ്വനത്തില്‍ തുടങ്ങിയ അര്‍ജന്റീനയോടുള്ള ആരാധന ഇന്നും ഫിലിപ്പ് ചേട്ടന്റെ സിരകളില്‍ ഓടുന്നുണ്ട്. അതുകൊണ്ട് തന്നെ ഈ ലോകകപ്പിലും അര്‍ജന്റീനയുടെ മികച്ച പ്രകടനത്തിനായി കാത്തിരിക്കുയാണ് ഫിലിപ്പ് ചേട്ടനും. മറഡോണയെ ഇഷ്ടമാണെങ്കിലും ആരാധന മെസിയോട് തന്നെ. മെസിയെ നേരിട്ട് കണാന്‍ സാധിക്കില്ലെന്ന വിഷമമുണ്ടെങ്കിലും മെസിയുടെ കട്ടഫാനാണ് ഫിലിപ്പ് ചേട്ടന്‍.
കാഴ്ചകള്‍ മങ്ങിയെങ്കിലും അര്‍ജന്റീനയുടെ കളികള്‍ കാണാന്‍ ടിവിയ്ക്ക് മുന്‍പില്‍ നീലയും വെള്ളയും ജഴ്സിയണിച്ച് പിന്തുണ നല്കാന്‍ ഫിലിപ്പ് ചേട്ടനും ഉണ്ടാകും. ലോകകപ്പ് പ്രവചനങ്ങള്‍ക്കൊന്നും ഫിലിപ്പ് ചേട്ടനില്ല. പക്ഷെ അര്‍ജന്റീന ഫൈനലില്‍ എത്തുമെന്ന കാര്യം ഫിലിപ്പ് ചേട്ടന് ഉറപ്പാണ്.