ദാസ്യപ്പണി അവസാനിപ്പിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് പൊലീസ് അസോസിയേഷന്‍
എഡിജിപിയുടെ മകള്‍ പൊലീസ് ഡ്രൈവറെ മര്‍ദ്ദിച്ച സംഭവത്തില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ.
എഡിജിപിയുടെ മകള്‍ പൊലീസ് ഡ്രൈവറെ മര്‍ദ്ദിച്ച സംഭവത്തില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. പൊലീസ് അസോസിയേഷന്‍ ഭാരവാഹികളുമായി നടത്തിയ ചര്‍ച്ചയിലാണ് ഡിജിപി ഇക്കാര്യം ഉറപ്പ് നല്‍കിയത്. ദാസ്യപ്പണി അവസാനിപ്പിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് പൊലീസ് അസോസിയേഷനും വ്യക്തമാക്കി.
പൊലീസുകാരന്‍ എഡിജിപിയുടെ മകളുടെ മര്‍ദ്ദനമേറ്റ് ചികിത്സയില്‍ കഴിയുന്ന പശ്ചാത്തലത്തിലാണ് പൊലീസ് അസോസിയേഷന്‍ ഭാരവാഹികള്‍ ഡിജിപി ലോക്നാഥ് ബഹ്റയുമായി കൂടിക്കാഴ്ച നടത്തിയത്. അന്വേഷണം ശരിയായ നിലയിലാണ് നടക്കുന്നതെന്ന് ഡിജിപി ഭാരവാഹികള്‍ക്ക് ഉറപ്പ് നല്‍കി. ഇത്തരം പരാതികള്‍ പരിഹരിക്കുന്നതിന് പ്രത്യേക സെല്‍ രൂപീകരിക്കും. ഹെഡ്ക്വാര്‍ട്ടേഴ്സ് ഐജി ഇതിന്റെ ചുമതല വഹിക്കും. ജില്ലാ തലത്തിലും ഇത്തരം സംവിധാനങ്ങള്‍ ഒരുക്കുമെന്ന് ഡിജിപി അസോസിയേഷന്‍ ഭാരവാഹികള്‍ക്ക് ഉറപ്പ് നല്‍കി. ഗവാസ്കറിന് എല്ലാ സഹായവും നല്‍കുമെന്നും ദാസ്യപ്പണി അനുവദിക്കില്ലെന്നും അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
താന്‍ ഡിജിപി ആയിരുന്ന കാലഘട്ടത്തില്‍ ദാസ്യപ്പണിക്കെതിരെ ശക്തമായ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് ടി പി സെന്‍കുമാര്‍ പറഞ്ഞു. അസോസിയേഷന്‍ ഭാരവാഹികള്‍ 50000 രൂപ ഗവാസ്കറിന്റെ കുടുംബത്തിന് കൈമാറി.