കാസര്‍കോട് സ്റ്റോപ്പില്ല; ട്രെയിന്‍ തടഞ്ഞ് പ്രതിഷേധം

അന്ത്യോദയ എക്സ്പ്രസ്സിന് കാസർകോട് സ്റ്റോപ്പ് അനുവദിക്കാത്തതിനെതിരെ ജില്ലയിൽ പ്രതിഷേധം ശക്തമാണ്. ഇതിനിടയിലാണ് ട്രെയിനിന്‍റെ അപായചങ്ങല വലിച്ച് കാസര്‍കോട് എംഎല്‍യുടെ പ്രതിഷേധം.

Update: 2018-06-22 10:08 GMT
Advertising

അന്ത്യോദയ എക്സ്പ്രസിന് കാസര്‍കോട് സ്റ്റോപ്പില്ലാത്തതില്‍ പ്രതിഷേധിച്ച് മുസ്‌ലിംലീഗ് പ്രവര്‍ത്തകര്‍ ട്രെയിൻ തടഞ്ഞു. തിരുവനന്തപുരത്ത് നിന്ന് കയറിയ എൻ.എ നെല്ലിക്കുന്ന് എം.എൽ.എ കാസര്‍കോടെത്തിയപ്പോള്‍ ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തിച്ച ശേഷമായിരുന്നു സമരം.

അന്ത്യോദയ എക്സ്പ്രസ്സിന് കാസർകോട് സ്റ്റോപ്പ് അനുവദിക്കാത്തതിനെതിരെ ജില്ലയിൽ പ്രതിഷേധം ശക്തമാണ്. ഇതിനിടയിലാണ് ട്രെയിനിന്‍റെ അപായ ചങ്ങല വലിച്ച് കാസര്‍കോട് എംഎല്‍യുടെ പ്രതിഷേധം.

തിരുവനന്തപുരത്ത് നിന്നും വരികയായിരുന്ന എൻ.എ നെല്ലിക്കുന്ന് എം.എൽ.എ കാസർകോട് എത്തിയപ്പോൾ അപായ ചങ്ങല വലിച്ചു. ഇതോടെ ട്രെയിൻ നിർത്തി. നിർത്തിയിട്ട ട്രെയിനിന് മുന്നിലേക്ക് പ്രവർത്തകർ പ്രകടനം നടത്തി.

ചങ്ങല വലിച്ച് നിർത്തിയതിന്റെ നിയമപരമായ പ്രശ്‌നങ്ങൾ നേരിടുമെന്ന് എം.എൽ.എ പറഞ്ഞു. അര മണക്കൂറിന് ശേഷം സമരം അവസാനിപ്പിച്ച് പ്രവർത്തകർ മടങ്ങിയതോടെ ഗതാഗതം പുന:സ്ഥാപിച്ചു.

Tags:    

Similar News