മല്‍സരപരീക്ഷകളെ നേരിടാം; പരിശീലനം നല്‍കുന്നത് അഞ്ചുവീട്ടമ്മമാര്‍

കഴിഞ്ഞ പിഎസ്‍സി പരീക്ഷയില്‍ 21 കുട്ടികളില്‍ 17 പേരും റാങ്ക് ലിസ്റ്റില്‍ ഇടം നേടി. മുണ്ടിയെരുമയെന്ന കുടിയേറ്റ ഗ്രാമത്തിന് വെളിച്ചം പകരുകയാണ് വീട്ടമ്മമാരുടെ ഈ സംരംഭം.

Update: 2018-06-30 06:41 GMT
Advertising

മല്‍സരപരീക്ഷകളെ നേരിടാന്‍ പരിശീലനമൊരുക്കി കുടുംബശ്രീയിലെ അഞ്ച് വീട്ടമ്മമാര്‍. ഇടുക്കി ജില്ലയിലെ കുടിയേറ്റ ഗ്രാമമായ മുണ്ടിയെരുമയിലാണ് വീട്ടമ്മമാരുടെ വേറിട്ട ചുവട് വെയ്പ്പ്.

സാമ്പത്തിക നേട്ടങ്ങള്‍ക്കപ്പുറം ഭാവിതലമുറയ്ക്ക് മികച്ച ജീവിതനിലവാരം പകരുകയാണ് ഈ വീട്ടമ്മമാരുടെ ലക്ഷ്യം. യുവതലമുറയെ മല്‍സര പരീക്ഷകള്‍ക്ക് സജ്ജരാക്കുകയും അതിലൂടെ സര്‍ക്കാര്‍ ജോലികള്‍ ഉള്‍പ്പെടെ നേടിക്കൊടുക്കുന്നതിനാണ് ഇവരുടെ ശ്രമം. അങ്ങനെ രണ്ട് വര്‍ഷം മുമ്പാണ് മുണ്ടിയെരുമ എന്ന ഗ്രാത്തില്‍ പാമ്പാടുംപാറ കുടുംബശ്രീ സിഡിഎസിന്‍റെ നേതൃത്വത്തില്‍ ചെറു സംരംഭം എന്ന നിലയില്‍ കരിയര്‍ ഗൈഡന്‍സ് ക്ലാസുകള്‍ ആരംഭിച്ചത്. പിഎസ് സി, ബാങ്ക്ടെസ്റ്റ് തുടങ്ങിയ മല്‍സരപരീക്ഷകള്‍ക്ക് പുതുതലമുറയെ പ്രാപ്തരാക്കുകയാണ് വീട്ടമ്മമാരുടെ കൂട്ടായ്മയുടെ ലക്ഷ്യം.

Full View

സമയക്രമീകരണങ്ങളോടെ പരീക്ഷ എഴുതുക, പരീക്ഷകളോടുള്ള ഭയമകറ്റുക തുടങ്ങിയവയിലൂന്നിയാണ് ക്ലാസുകള്‍. കഴിഞ്ഞയിടെ നടന്ന സര്‍ക്കാര്‍ സര്‍വീസിലേക്കുള്ള ലാസ്റ്റ് ഗ്രേഡ് പിഎസ് സി പരീക്ഷയെഴുതിയ 21 കുട്ടികളില്‍ 17 പേരും റാങ്ക് ലിസ്റ്റില്‍ ഇടം നേടി. പഠനസൌകര്യങ്ങളില്‍ പിന്നില്‍ നില്‍ക്കുന്ന മുണ്ടിയെരുമയെന്ന കുടിയേറ്റ ഗ്രാമത്തിന് വെളിച്ചം പകരുകയാണ് വീട്ടമ്മമാരുടെ ഈ സംരംഭം.

Tags:    

Similar News