വെളിച്ചെണ്ണയില്‍ മായം: 96 ബ്രാന്‍ഡുകള്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് നിരോധിച്ചു‌ 

മായം കണ്ടെത്തി നിരോധിച്ച 96 ബ്രാന്‍ഡുകളില്‍ മുപ്പത്തഞ്ചോളം ബ്രാന്‍ഡുകളും ഉല്പാദിപ്പിക്കുന്നത് പാലക്കാട് ജില്ലയിലാണ്

Update: 2018-07-02 07:11 GMT
Advertising

സംസ്ഥാനത്ത് വില്‍ക്കുന്ന 96 വെളിച്ചെണ്ണ ബ്രാന്‍ഡുകള്‍ മായം കലര്‍ന്നതാണെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ കണ്ടെത്തല്‍. മായം കണ്ടെത്തി നിരോധിച്ച 96 ബ്രാന്‍ഡുകളില്‍ മുപ്പത്തഞ്ചോളം ബ്രാന്‍ഡുകളും ഉല്പാദിപ്പിക്കുന്നത് പാലക്കാട് ജില്ലയിലാണ്. ഒരു തവണ നിരോധിച്ച ബ്രാന്‍ഡുകള്‍ ഉല്പാദകര്‍ വീണ്ടും മറ്റൊരു പേരില്‍ വിപണിയിലിറക്കുന്നുവെന്നാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്.

പാലക്കാട് ശ്രീകൃഷ്ണപുരത്തെ എബിഎച്ച് ട്രേഡിങ് കമ്പനി ഉല്‍പാദിപ്പിച്ച കേര റിച്ച് മായം കണ്ടെത്തിയതിനെ തുടര്‍ന്ന് രണ്ട് ദിവസം മുന്‍പ് ഭക്ഷ്യസുരക്ഷാ വകുപ്പ് നിരോധിച്ചു. ഇനി കഴിഞ്ഞ മെയ് 31ന് ഭക്ഷ്യ സുരക്ഷ വകുപ്പ് പുറത്തുവിട്ട കണക്ക് നോക്കുക. എബിഎച്ച് ട്രേഡിങ് കമ്പനിയുടെ തന്നെ കേരള രുചി എന്ന വെളിച്ചെണ്ണ ബ്രാന്‍ഡ് മായം കണ്ടെത്തിയതിനെ തുടര്‍ന്ന് നിരോധിച്ചതായി കാണാം. ഇങ്ങനെ ഒരേ കമ്പനിയുടെ തന്നെ നിരവധി ബ്രാന്‍ഡ് വെളിച്ചെണ്ണയാണ് വിപണയിലെത്തുന്നത്. ഓരോ തവണ നിരോധിക്കുമ്പോഴും മറ്റ് പേരുകളില്‍ വീണ്ടും വിപണിയിലിറങ്ങും.

Full View

വെളിച്ചെണ്ണയില്‍ പ്രധാനമായും ഉയര്‍ന്ന അളവിലുള്ള അയഡിന്‍ വാല്യു കണ്ടെത്തി. ഏഴര മുതല്‍ 10 ശതമാനം വരെ അനുവദിച്ച ഐവി അളവ്, പാലക്കാട് പിടിച്ചെടുത്തവയില്‍ കണ്ടെത്തിയത് 40 മുതല്‍ 48 ശതമാനം വരെ. ഫലം കൊളസ്ട്രോള്‍ മുതല്‍ ഹൃദയാഘാതം വരെ. നിറത്തിനും മണത്തിനും വേറെയും മായംചേര്‍ക്കല്‍. ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ക്ക് വഴിവെക്കുന്ന ഇത്തരം മായം കലര്‍ന്ന വെളിച്ചെണ്ണ വിപണിയിലെത്താതിരിക്കാന്‍ പരിശോധന കര്‍ശനമാക്കാനാണ് അധികൃതരുടെ തീരുമാനം.

Tags:    

Similar News