ജലന്ധര്‍ ബിഷപ്പിനെതിരായ പീഡന പരാതി: കന്യാസ്ത്രീക്കെതിരെ മദര്‍ ജനറല്‍

പരാതിയില്‍ ഉറച്ചുനില്‍ക്കുകയും ബിഷപ്പിനെതിരെ ശക്തമായി മൊഴി നല്‍കുകയും ചെയ്തതോടെയാണ് എംജെ സന്യാസിനി സമൂഹത്തിലെ മദര്‍ ജനറല്‍ കന്യാസ്ത്രീക്കെതിരെ രംഗത്തുവന്നത്.

Update: 2018-07-02 04:57 GMT
Advertising

ജലന്ധര്‍ ബിഷപ്പിനെതിരായ ലൈംഗിക പീഡന പരാതിയില്‍ കന്യാസ്ത്രീ ഉറച്ച് നിന്നതോടെ കന്യാസ്ത്രീക്കെതിരെ സന്യാസി സമൂഹത്തിനുള്ളില്‍ തന്നെ എതിര്‍പ്പുകള്‍ ശക്തമാകുന്നു. ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും കന്യാസ്ത്രീക്ക് അധികാരമോഹമുണ്ടെന്നുമാണ് മദര്‍ ജനറല്‍ പറയുന്നത്. അതേസമയം സംഭവത്തില്‍ ഉടന്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുമെന്ന് ഡിജിപി പറഞ്ഞു.

പരാതിയില്‍ ഉറച്ചുനില്‍ക്കുകയും ബിഷപ്പിനെതിരെ ശക്തമായി മൊഴി നല്‍കുകയും ചെയ്തതോടെയാണ് എംജെ സന്യാസിനി സമൂഹത്തിലെ മദര്‍ ജനറല്‍ തന്നെ കന്യാസ്ത്രീക്കെതിരെ രംഗത്തുവന്നത്. ആരോപങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് പറഞ്ഞ ഇവര്‍ കന്യാസ്ത്രീക്ക് അധികാരമോഹമാണെന്നും പറഞ്ഞു. 2014ല്‍ നടന്ന സംഭവം ഇതുവരെ മറ്റ് കന്യാസ്ത്രീകളോട് പറയാതിരുന്നത് എന്തുകൊണ്ടാണെന്ന് മദര്‍ ചോദിക്കുന്നു. മറ്റൊരു പരാതിയില്‍ നടപടി നേരിട്ടതോടെയാണ് ബിഷപ്പിനെതിരെ ആരോപണം ഉന്നയിച്ചതെന്നും ഇവര്‍ പറയുന്നു.

Full View

അതേസമയം സംഭവത്തില്‍ ഉടന്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ‍ചെയ്യുമെന്ന് ഡിജിപി പറഞ്ഞു. സംഭവത്തില്‍ കൂടുതല്‍ കന്യാസ്ത്രീകളുടെ മൊഴിയെടുക്കാന്‍ അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്. അതിന് ശേഷമാകും ജലന്ധറില്‍ എത്തി ബിഷപ്പിന്റെ മൊഴിയെടുക്കുക. രഹസ്യമൊഴി രേഖപ്പെടുത്തും.

Tags:    

Similar News