ദമ്പതികളുടെ ആത്മഹത്യ: പരാതിക്കാരനെയും എസ് ഐയെയും ചോദ്യം ചെയ്യും
ആത്മഹത്യാകുറിപ്പില്‍ പൊലീസ് മര്‍ദ്ദിച്ചെന്നും പരാതിക്കാരനായ സജികുമാറാണ് എല്ലാത്തിനും കാരണമെന്നുമാണ് പറഞ്ഞിരുന്നത്. ആത്മഹത്യകുറിപ്പില്‍ എന്തെങ്കിലും വാസ്തവം ഉണ്ടോ എന്നാണ് പൊലീസ് പരിശോധിക്കുന്നത്.
ചങ്ങനാശേരിയില്‍ ദമ്പതികള്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പരാതിക്കാരനായ സജികുമാറിനെയും ചങ്ങനാശേരി സ്റ്റേഷനിലെ എസ് ഐ ആയിരുന്ന ഷെമീര്‍ഖാനേയും ചോദ്യം ചെയ്യും. ഇന്നലെ രാജേഷിനെ ചോദ്യം ചെയ്തെങ്കില്‍ മര്‍ദ്ദനം നടന്നിട്ടില്ലെന്ന മൊഴിയാണ് ഇയാള്‍ നല്കിയത്. എന്നാല്‍ ആത്മഹത്യ കുറിപ്പില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളില്‍ എന്തെങ്കിലും വാസ്തവം ഉണ്ടോ എന്നാണ് പൊലീസ് പരിശോധിക്കുന്നത്.
ആത്മഹത്യ കുറിപ്പില്‍ പൊലീസ് മര്‍ദ്ദിച്ചെന്നും പരാതിക്കാരനായ സജികുമാറാണ് എല്ലാത്തിനും കാരണമെന്നുമാണ് പറഞ്ഞിരുന്നത്. എന്നാല്‍ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടിലും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലും മര്‍ദ്ദനമേറ്റിട്ടില്ലെന്നാണ് കണ്ടെത്തല്‍. ഈ സാഹചര്യത്തിലാണ് ആത്മഹത്യ കുറിപ്പിന്റെ ആധികാരികത അന്വേഷണ സംഘം പരിശോധിക്കുന്നത്.
സുനിലിനൊപ്പം ചോദ്യം ചെയ്ത രാജേഷും മര്‍ദ്ദനം ഏറ്റിട്ടില്ലെന്ന മൊഴി നല്കിയതോടെ മര്‍ദ്ദനം ഉണ്ടായിട്ടില്ലെന്ന നിഗമനത്തില്‍ തന്നെയാണ് പൊലീസ്. ഇത് സ്ഥിരീകരിക്കുന്നതിന് അന്നേ ദിവസം സ്റ്റേഷനില്‍ എത്തിയവരില്‍ നിന്നെല്ലാം മൊഴിയെടുക്കും. പരാതിക്കാരനായ സജികുമാറിനെയും ചങ്ങനാശേരി എസ് ഐ ആയിരുന്ന ഷെമീര്‍ഖാനെയും ഇതോടൊപ്പം ചോദ്യം ചെയ്യും. സിസിടിവിയിലും മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഇല്ലെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചിട്ടുണ്ട്.