ഇന്‍റര്‍നെറ്റ് കഫേയ്ക്ക് ലൈസന്‍സ് നല്‍കില്ലെന്ന് പഞ്ചായത്ത്
സിപിഎം പ്രാദേശിക നേതാവിന്റെ വേട്ടയാടലിനിരയായ കണ്ണൂര്‍ മമ്പ്രത്തെ ടി കെ ഹരിദാസിന്റെ കുടംബത്തിനാണ് വേങ്ങാട് ഗ്രാമപഞ്ചായത്തില്‍ നിന്നും വിചിത്രമായ നടപടികള്‍ നേരിടേണ്ടി വന്നത്.
ഇന്‍റര്‍നെറ്റ് കഫെ നടത്തിയിരുന്ന സ്ഥലത്തിന് ലൈസന്‍സ് നല്‍കാതിരിക്കാന്‍ കണ്ണൂരിലെ വേങ്ങാട് പഞ്ചായത്ത് കൈകൊണ്ടത് പരസ്പര വിരുദ്ധമായ നിലപാടുകള്‍. ചട്ടലംഘനമുണ്ടെന്നും ചട്ടലംഘനമില്ലെന്നും റിപ്പോര്‍ട്ട് നല്‍കി. കട അടച്ചിട്ട് കംപ്യൂട്ടറുകള്‍ നശിച്ചതിനാല്‍ ലൈസന്‍സ് നല്‍കാനാവില്ലെന്ന വിചിത്ര വാദവും പഞ്ചായത്ത് സ്വീകരിച്ചു.
സിപിഎം പ്രാദേശിക നേതാവിന്റെ വേട്ടയാടലിനിരയായ കണ്ണൂര്‍ മമ്പ്രത്തെ ടി കെ ഹരിദാസിന്റെ കുടംബത്തിനാണ് വേങ്ങാട് ഗ്രാമപഞ്ചായത്തില്‍ നിന്നും വിചിത്രമായ നടപടികള്‍ നേരിടേണ്ടി വന്നത്. ഹരിദാസിന്‍റെ ഭാര്യ ശ്രീജ നടത്തിയിരുന്ന ഇന്‍റര്‍നെറ്റ് കഫെ പ്രവര്‍ത്തിക്കുന്ന കെട്ടിടം നിര്‍മാണ ചട്ടങ്ങളുടെ ലംഘനമാണെന്നും പൊളിക്കണമെന്നും കാണിച്ച് വേങ്ങാട് പഞ്ചായത്തിന്റെ നോട്ടീസ് ലഭിക്കുന്നത് 2016 ഏപ്രില്‍ 18ന്. സി പി എം ബ്രാഞ്ച് സെക്രട്ടറി ഷൈലേഷിന്റെ പിതാവ് രാമകൃഷ്ണന്‍റെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പഞ്ചായത്തിന്‍റെ നടപടി.
ये à¤à¥€ पà¥�ें- കണ്ണൂരിലെ പൊലീസുകാരില്‍ നിന്ന് ഒരു നീതിയും പ്രതീക്ഷിയ്‍ക്കേണ്ടതില്ലെന്ന് ഈ കുടുംബം പറയാന്‍ കാരണങ്ങളേറെയുണ്ട്
പരാതിയുമായി പഞ്ചായത്ത് ഡയറക്ടറെ സമീപിച്ചതിനെ തുടര്‍ന്ന് ചട്ടലംഘനമില്ലെന്നും ലൈസന്‍സ് പുതുക്കുന്നതിന് തടസമില്ലെന്നും കാണിച്ച് 2017 ഫെബ്രുവരി 2 ന് പഞ്ചായത്ത് കത്ത് നല്‍കി. ഇതിന്‍റെ അടിസ്ഥാനത്തില്‍ ലൈസന്‍സിന് അപേക്ഷ നല്‍കിയെങ്കിലും നിരസിച്ചു. ഒരു വര്‍ഷമായി പ്രവര്‍ത്തനമില്ലെന്ന വിചിത്ര വാദമാണ് പുതുതായി പഞ്ചായത്ത് കൈകൊണ്ടത്.
തദ്ദേശ സ്വയംഭരണ ട്രിബ്യൂണലിന് പരാതി നല്‍കിയതിനെ തുടര്‍ന്ന് 2017 ഡിസംബറില്‍ പഞ്ചായത്ത് കടയില്‍ പരിശോധന നടത്തി. കംപ്യൂട്ടറുകള്‍ തുരുമ്പടുത്ത അവസ്ഥയിലാണെന്നും അതിനാല്‍ ലൈസന്‍സ് നല്‍കേണ്ടതില്ലെന്നുമായിരുന്ന പരിശോധനക്ക് ശേഷം നല്‍കിയ റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം പഞ്ചായത്ത് ഡയറക്ടറേറ്റില്‍ നിന്ന് ലഭിച്ച മറുപടിയിലുള്ളത് കൈയ്യേറ്റ സ്ഥലമാണെന്ന മറ്റൊരു വാദം. കെട്ടിടം നില്‍ക്കുന്ന സ്ഥലത്തില്‍ കൈയ്യേറ്റമില്ലെന്ന താലൂക്ക് സര്‍വെയറുടെ റിപ്പോര്‍ട്ട് നില്‍ക്കവെയാണ് പഞ്ചായത്ത് പരസ്പര വിരുദ്ധമായ നിലപാടുകള്‍ കൈക്കുള്ളന്നത്.
തന്‍റെ വാദം തെളിയിക്കാനായി ഹൈകോടതിയെ സമീപിക്കാന്‍ തയാറെടുക്കുകയാണ് നാഗാലാന്റ് ഏജീസ് ഓഫീസിലെ ഇന്‍റേണല്‍ ഓഡിറ്റ് ഓഫീസറായ ടി കെ ഹരിദാസ്.