അനുമതി ലഭിച്ചു; 19 ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സര്‍വകക്ഷിസംഘം പ്രധാനമന്ത്രിയെ കാണും

നേരത്തെ നാല് തവണ പ്രധാനമന്ത്രിയെ കാണാൻ അവസരം ചോദിച്ചെങ്കിലും അനുമതി നിഷേധിച്ചിരുന്നു. റേഷൻ വെട്ടിക്കുറച്ച വിഷയം, കഞ്ചിക്കോട് കോച്ച് ഫാക്ടറി ഉൾപ്പടെയുളള ചർച്ച നടത്തുക.

Update: 2018-07-13 07:27 GMT
Advertising

കേരളത്തിൽ നിന്നുളള സർവ്വകക്ഷി സംഘത്തിന് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ചക്ക് അനുമതി ലഭിച്ചു. ഈ മാസം 19ന് പ്രധാനമന്ത്രിയെ കാണാനാണ് അനുമതി നൽകിയിരിക്കുന്നത്. റേഷൻ വെട്ടിക്കുറച്ച വിഷയം, കഞ്ചിക്കോട് കോച്ച് ഫാക്ടറി ഉൾപ്പടെയുളള കാര്യങ്ങളിലാണ് സർവ്വകക്ഷി സംഘം പ്രധാനമന്ത്രിയുമായി ചർച്ച നടത്തുക.

മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ 14അംഗ സംഘമാണ് കൂടിക്കാഴ്ചക്കായി ദൽഹിക്ക് പോകുന്നത്. നേരത്തെ നാല് തവണ പ്രധാനമന്ത്രിയെ കാണാൻ അവസരം ചോദിച്ചെങ്കിലും അനുമതി നിഷേധിച്ചിരുന്നു. ഇതിനെതിരെ സംസ്ഥാന സർക്കാർ രംഗത്തെത്തുകയും ചെയ്തിരുന്നു.

Tags:    

Similar News