കേന്ദ്ര സർക്കാരിന്റെ ചെകിട്ടത്തേറ്റ അടിയാണിത്: ആൾക്കൂട്ട കൊലപാതകങ്ങൾക്കെതിരായ സുപ്രീം കോടതി വിധി ആയുധമാക്കി തരൂര്‍

‘’മാനവ സുരക്ഷ ബിൽ എന്നപേരിൽ ഒരു നിയമത്തെക്കുറിച്ച് പാർലമെന്റിൽ സംസാരിച്ചപ്പോൾ അങ്ങനെയൊരു വകുപ്പില്ലെന്നായിരുന്നു കേന്ദ്ര സർക്കാർ നിലപാട്. അതിനേറ്റ തിരിച്ചടിയാണിത്.....’’

Update: 2018-07-18 07:22 GMT
Advertising

ആൾകൂട്ട കൊലപാതകങ്ങൾക്കെതിരെ പുറത്ത് വന്ന സുപ്രീം കോടതി വിധി ആയുധമാക്കി ശശി തരൂർ വീണ്ടും രംഗത്ത്. കേന്ദ്ര സർക്കാരിന്റെ ചെകിട്ടത്തേറ്റ അടിയാണിത്. ഇത്തരത്തിലെ നിയമത്തെക്കുറിച്ച് താൻ പാർലമെന്റിൽ ബിൽ കൊണ്ടുവന്നപ്പോൾ പരിഹസിച്ചവരാണ് കേന്ദ്ര സർക്കാർ. നരേന്ദ്ര മോദി സർക്കാരിന് താൻ നൽകിയ താക്കീത് ശരി വക്കുന്നതാണ് കോടതി വിധിയെന്നും ശശി തരൂർ മീഡിയ വണിനോട് പറഞ്ഞു.

Full View

മാനവ സുരക്ഷ ബിൽ എന്നപേരിൽ ഒരു നിയമത്തെക്കുറിച്ച് പാർലമെന്റിൽ സംസാരിച്ചപ്പോൾ അങ്ങനെയൊരു വകുപ്പില്ലെന്നായിരുന്നു കേന്ദ്ര സർക്കാർ നിലപാട്. അതിനേറ്റ തിരിച്ചടിയാണിത്. രാജ്യത്ത് നടക്കുന്ന ഗുണ്ടാ രാജിനെതിരെയുള്ള നിയമനിർമാണമാണ് സുപ്രീം കോടതി പറഞ്ഞതെന്നായിരുന്നു തരൂരിന്റെ നിലപാട്.

സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ കേന്ദ്രത്തിനെതിരെ തന്റെ പ്രതിഷേധം ശക്തമാക്കാനാണ് ശശി തരൂരിന്റെ തീരുമാനം.

Tags:    

Similar News