മന്ത്രിയെ നടുറോഡില്‍ തടഞ്ഞ് കന്യാസ്ത്രീയുടെ പ്രതിഷേധം

അട്ടപ്പാടിയില്‍ പൊതുപരിപാടിയില്‍ പങ്കെടുക്കാനുള്ള വനം മന്ത്രി കെ.രാജുവിന്റെ യാത്രാ മധ്യേ ആയിരുന്നു നാടകീയ സംഭവങ്ങള്‍. കുണ്ടും കുഴിയും നിറഞ്ഞ റോഡിന്റെ അവസ്ഥയെ കുറിച്ചും കാട്ടാനശല്യത്തെ കുറിച്ചും...

Update: 2018-07-21 14:04 GMT
Advertising

തകര്‍ന്ന റോഡിലൂടെയുള്ള യാത്രാദുരിതവും കാട്ടാനശല്യവും പറയാന്‍ അട്ടപ്പാടിയില്‍ മന്ത്രിയുടെ വാഹനം തടഞ്ഞ് ഒറ്റയാള്‍ പ്രതിഷേധം. പൊതുപരിപാടിയില്‍ പങ്കെടുക്കാനെത്തിയ മന്ത്രി കെ.രാജുവിന്റെ വാഹനമാണ് ഷോളയൂര്‍ കോണ്‍വെന്റിലെ സിസ്റ്റര്‍ റിന്‍സി തടഞ്ഞത്.

അട്ടപ്പാടിയില്‍ പൊതുപരിപാടിയില്‍ പങ്കെടുക്കാനുള്ള വനം മന്ത്രി കെ.രാജുവിന്റെ യാത്രാ മധ്യേ ആയിരുന്നു നാടകീയ സംഭവങ്ങള്‍. കുണ്ടും കുഴിയും നിറഞ്ഞ റോഡിന്റെ അവസ്ഥയെ കുറിച്ചും കാട്ടാനശല്യത്തെ കുറിച്ചും പറയാന്‍ റിന്‍സി വഴിയില്‍ കാത്തിരുന്നു. പൊലീസ് വാഹനം പോയതിനു ശേഷം ഇവര്‍ മന്ത്രിയുടെ വാഹനം തടഞ്ഞു നിര്‍ത്തി. തുടര്‍ന്ന് ദുരിതങ്ങള്‍ പറഞ്ഞു.

Full View

പരിപാടി സ്ഥലത്ത് നിന്ന് കാണാമെന്ന് പറഞ്ഞ് മന്ത്രി യാത്ര തുടര്‍ന്നു. കാറിനുള്ളിലിരുന്നാല്‍ ദുരിതം കാണാന്‍ പറ്റുമോയെന്ന് റിന്‍സിയുടെ ചോദ്യം. മഴക്കാലമായതോടെ അട്ടപ്പാടിയിലെ മിക്ക റോഡുകളും തകര്‍ന്നിരിക്കുകയാണ്. ഒപ്പം അട്ടപ്പാടിയിലെ വിവിധ മേഖലകളില്‍ കാട്ടാന ശല്യവും രൂക്ഷമായി. വനം വകുപ്പ് കാര്യക്ഷമമായി ഇടപെടുന്നില്ലെന്ന പ്രദേശവാസികളുടെ പരാതിക്കിടെയാണ് സിസ്റ്റര്‍ റിന്‍സിയുടെ ഒറ്റയാള്‍ പ്രതിഷേധം

Tags:    

Similar News