കരിപ്പൂര്‍; റണ്‍വേ നവീകരണം പൂര്‍ത്തിയായിട്ടും വലിയ വിമാനങ്ങളുടെ സര്‍വീസില്‍ അനിശ്ചിതത്വം

ആറു മാസത്തിനകം റണ്‍വേ ബലപ്പെടുത്തി സര്‍വീസ് പുനരാരംഭിക്കുമെന്നായിരുന്നു പ്രഖ്യാപനം.

Update: 2018-07-22 07:30 GMT
Advertising

കരിപ്പൂരിലെ റണ്‍വേക്ക് ബലക്ഷയം ഉണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് വലിയ വിമാനങ്ങളുടെ സര്‍വീസ് 2015 മുതല്‍ നിര്‍ത്തിവെച്ചത്. ആറു മാസത്തിനകം റണ്‍വേ ബലപ്പെടുത്തി സര്‍വീസ് പുനരാരംഭിക്കുമെന്നായിരുന്നു പ്രഖ്യാപനം. ജോലികളെല്ലാം പൂര്‍ത്തിയായിട്ടും, മൂന്നു വര്‍ഷത്തിനിപ്പുറവും വലിയ വിമാനങ്ങള്‍ കരിപ്പൂരിന്‍റെ നിലം തൊട്ടിട്ടില്ല.

കരിപ്പൂര്‍ വിമാത്താവളത്തിന്‍റെ റണ്‍വേയില്‍ 55 സ്ഥലത്ത് ബലക്ഷയമുണ്ടെന്ന് കണ്ടെത്തിയത് 2015 ലാണ്. 2015 മേയ് മാസം തന്നെ വലിയ വിമാനങ്ങളുടെ സര്‍വീസ് നിര്‍ത്തിവെച്ചു. റണ്‍വേ ബലപ്പെടുത്തി റീ കാര്‍പറ്റിംഗ് നടത്തി. റെസയുടെ നീളം 90 ല്‍ നിന്ന് 240 മീറ്ററാക്കി ഉയര്‍ത്തി. 2017ലാണ് നവീകരണ ജോലികള്‍ പൂര്‍ത്തിയായത്. ആറ് മാസത്തിനകം റണ്‍വേ ബലപ്പെടുത്തി സര്‍വീസ് പുനരാരംഭിക്കുമെന്നായിരുന്നു പ്രഖ്യാപനം.

Full View

നവീകരണ ജോലികള്‍ തീരാന്‍ രണ്ടു വര്‍ഷത്തോളം സമയമെടുത്തു. ജോലികള്‍ പൂര്‍ത്തിയായ ശേഷവും വലിയ വിമാനങ്ങളുടെ സര്‍വീസ് പുനരാരംഭിക്കുന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്.

Tags:    

Similar News