ശബരിമല സ്ത്രീ പ്രവേശനം; ആരാധന സ്വാതന്ത്ര്യത്തിന് എല്ലാവർക്കും ഒരു പോലെ അവകാശമുണ്ടെന്ന് സുപ്രിം കോടതി

ആചാരനുഷ്ഠാനങ്ങളെയും സ്ത്രീ പ്രവേശന നിയന്ത്രണത്തെയും പിന്തുണച്ച് രാഹുല്‍ ഈശ്വര്‍ ഉള്‍പെടെയുള്ളവര്‍‌ മുന്നോട്ട് വച്ച വാദങ്ങളെ ഖണ്ഡിക്കുകയായിരുന്നു കോടതി...

Update: 2018-07-31 10:27 GMT
ശബരിമല സ്ത്രീ പ്രവേശനം; ആരാധന സ്വാതന്ത്ര്യത്തിന് എല്ലാവർക്കും ഒരു പോലെ അവകാശമുണ്ടെന്ന് സുപ്രിം കോടതി
AddThis Website Tools
Advertising

ഭരണഘടനയ്ക്ക് ചരിത്രത്തിന്റെ കെട്ടുപാടുകൾ ബാധകമല്ലെന്ന് ശബരിമല സ്ത്രീ പ്രവേശനക്കേസില്‍ സുപ്രീം കോടതി. ഭരണഘടന ചലനാത്മകവും ജീവസുറ്റതുമായ രേഖയാണെന്നും ജസ്റ്റിസ് ഡി.വൈ ചന്ദ്ര ചൂഡ് നിരീക്ഷിച്ചു. ആചാരാനുഷ്ഠാനങ്ങളെയും സ്ത്രീ പ്രവേശന നിയന്ത്രണത്തെയും പിന്തുണച്ച് രാഹുല്‍ ഈശ്വര്‍ ഉള്‍പെടെയുള്ളവര്‍‌ മുന്നോട്ട് വച്ച വാദങ്ങളെ ഖണ്ഡിക്കുകയായിരുന്നു കോടതി. ആരാധന സ്വാതന്ത്ര്യത്തിന് എല്ലാവർക്കും ഒരു പോലെ അവകാശം ഉണ്ടെന്നു ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു.

സ്ത്രീകളിലെ ഒരു പ്രത്യേക വിഭാഗത്തെ ഒഴിവാക്കാൻ ഭരണഘടന അനുവദിക്കുന്നുണ്ടോയെന്നതാണ് വിഷയമെന്ന് ജസ്റ്റിസ് നരിമാനും ചൂണ്ടിക്കാട്ടി. എന്നാല്‍ ശബരിമലയിലെ നിയന്ത്രണങ്ങൾ നീക്കിയാൽ എല്ലാ മതസ്ഥരുടെയും അവകാശങ്ങളെ ബാധിക്കുമെന്ന് എതിര്‍ കക്ഷി അഭിഭാഷകന്‍ ഗോപാല്‍ ശങ്കര നാരായണന്‍ വാദിച്ചു. കേസില്‍ ഉച്ചക്ക് ശേഷവും വാദം തുടരും.

Tags:    

Similar News