പരമ്പരാഗത മത്സ്യതൊഴിലാളികളെ പട്ടിണിയാക്കി മഴ തുടരുന്നു

കാലാവസ്ഥ പ്രതികൂലമായതോടെ തൊഴില്‍ദിനങ്ങളുടെ എണ്ണം കുറഞ്ഞു. പല ദിവസങ്ങളിലും വെറും കയ്യോടെ മടങ്ങി വരേണ്ടി വന്നു. പലദിവസവും മണ്ണെണ്ണക്ക് ചെലവായ തുകക്കുള്ള മീന്‍ പോലും ലഭ്യമായില്ല.....

Update: 2018-08-01 03:17 GMT
Advertising

.

പരമ്പരാഗത മത്സ്യതൊഴിലാളികള്‍ക്ക് മികച്ച വരുമാനം ലഭിക്കുന്ന ജൂണ്‍-ജൂലൈ മാസങ്ങളില്‍ മഴ ശക്തി പ്രാപിച്ചത് മേഖലയിലെ തൊഴിലാളികളെയും ദോഷകരമായി ബാധിച്ചു. സാധാരണയിലും പകുതിയോളം തൊഴില്‍ ദിനങ്ങള്‍ മാത്രമാണ് ഇത്തവണ പരമ്പരാഗത മത്സ്യതൊഴിലാളികള്‍ക്ക് ലഭിച്ചത്.

ട്രോളിങ് നിരോധനകാലത്ത് സാധാരണഗതിയില്‍ വള്ളം നിറയെ മീനുമായാണ് മത്സ്യതൊഴിലാളികള്‍ കരയിലേക്ക് എത്തുക. മത്സ്യത്തിന്റെ ലഭ്യത കുറവ് മികച്ച വില ലഭിക്കാനും കാരണമാകും. എന്നാല്‍ ഇത്തവണ കാലാവസ്ഥ പ്രതികൂലമായതോടെ തൊഴില്‍ ദിനങ്ങളുടെ എണ്ണം കുറയുകയും പല ദിവസങ്ങളിലും വെറും കയ്യോടെ മടങ്ങി വരേണ്ടി വരുകയും ചെയ്തു. ഉള്‍ക്കടലിലേക്ക് പോകാന്‍ കഴിയാത്തതിനാല്‍ പലദിവസവും മണ്ണെണ്ണക്ക് ചെലവായ തുകക്കുള്ള മീന്‍ പോലും ലഭ്യമായില്ല.

Full View

പലദിവസങ്ങളിലും ജില്ലാഭരണകൂടങ്ങള്‍ തന്നെ കടലില്‍ ഇറങ്ങരുതെന്ന നിര്‍ദേശം പുറപ്പെടുവിച്ചു. ഓഖി ദുരന്തത്തിന് ശേഷം കാലാവസ്ഥയിലുണ്ടാകുന്ന ചെറിയ മാറ്റം പോലും ഭയപ്പെടുത്തുന്നതായാണ് മത്സ്യതൊഴിലാളികള്‍ പറയുന്നത്.

ബോട്ടുകള്‍ കടലില്‍ ഇറങ്ങിത്തുടങ്ങുന്നതോടെ മത്സ്യത്തിന്റെ വില കുറയാന്‍ കാരണമാകുന്നതും പരമ്പരാഗത മത്സ്യതൊഴിലാളികളുടെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാക്കും.

Tags:    

Similar News