വണ്ണപ്പുറം കൂട്ടക്കൊലയിൽ അന്വേഷണം ഊർജ്ജിതമാക്കി പൊലീസ് 

പ്രദേശവാസികളുടെ മൊഴി എടുത്ത പൊലീസ് കഴിഞ്ഞ ദിവസങ്ങളിൽ കൊല്ലപ്പെട്ട കുടുംബത്തിലെ സന്ദർശകരെ കുറിച്ചും അന്വേഷിക്കുന്നുണ്ട്

Update: 2018-08-02 07:59 GMT
Advertising

ഇടുക്കി വണ്ണപ്പുറത്ത് നടന്ന കൂട്ടക്കൊലയിൽ അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്. പ്രദേശവാസികളുടെ മൊഴി എടുത്ത പൊലീസ് കഴിഞ്ഞ ദിവസങ്ങളിൽ കൊല്ലപ്പെട്ട കുടുംബത്തിലെ സന്ദർശകരെ കുറിച്ചും അന്വേഷിക്കുന്നുണ്ട്.

കൊല്ലപ്പെട്ട കൃഷ്ണന്റെ വീടിന് സമീപത്തുള്ളവരുടെ മൊഴി രേഖപ്പെടുത്തി. വീട്ടിനുള്ളില്‍ ആയുധങ്ങള്‍ സൂക്ഷിക്കുന്ന പതിവ് കൃഷ്ണനുണ്ടായിരുന്നത് കൊണ്ട് ആയുധങ്ങള് പുറത്തുനിന്നു കൊണ്ടുവന്നതാകാന്‍ സാധ്യതയില്ല. വാതിലുകള്‍ ബലമായി തള്ളിത്തുറന്നുവെന്ന് കണ്ടെത്താനായിട്ടില്ല, കൊല്ലപ്പെട്ടവര്‍ തന്നെയാകാം വാതില്‍ തുറന്നു കൊടുത്തതെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍ . കൊല്ലപ്പെട്ട ആഷ മൊബൈലില്‍ രാത്രി 10.53 വരെ ഇന്റര്‍നെറ്റ് ഉപയോഗിച്ചിരുന്നതായി പൊലീസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. അര്‍ധരാത്രിയോടെ യായിരിക്കും കൊലപാതകം നടന്നതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കോട്ടയത്ത്‌ നടക്കുന്ന പോസ്റ്റ്‌ മോർട്ടം നടപടികൾക്ക് ശേഷം സംഭവത്തിൽ വ്യക്തത ലഭിക്കും എന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.

Tags:    

Similar News