അംഗവൈകല്യം ബാധിച്ച് നടക്കാന്‍ പോലും കഴിയാത്ത അജേഷിന് താങ്ങായി സ്നേഹസ്പര്‍ശം
പ്രായപൂര്‍ത്തിയായ മകനേയും തോളിലേറ്റി ദിവസേന കോളജിലേക്ക് പോകുന്ന ഒരമ്മയുടെ ദുരിതം മീഡിയവണ്‍ സ്‌നേഹസ്പര്‍ശത്തിലൂടെയാണ് പ്രേക്ഷകരറിയുന്നത്. ദുരിതം വാര്‍ത്തയായതോടെ നിരവധി പേരാണ് സഹായവുമായെത്തിയത്.
അംഗവൈകല്യം ബാധിച്ച് നടക്കാന്‍ പോലും കഴിയാത്ത ആലപ്പുഴ കഞ്ഞിപ്പാടം സ്വദേശി അജേഷിന് പുതിയ വീടൊരുങ്ങുന്നു. മീഡിയവണ്‍ സ്‌നേഹ സ്പര്‍ശത്തിലൂടെ അജേഷിന്റെ ദുരിതമറിഞ്ഞ ആലപ്പുഴ എസ്ഡി കോളജിലെ കൊമേഴ്‌സ് പൂര്‍വ വിദ്യാര്‍ഥി കൂട്ടായ്മയാണ് അജേഷിനായി വീടൊരുക്കുന്നത്.
പ്രായപൂര്‍ത്തിയായ മകനേയും തോളിലേറ്റി ദിവസേന കോളജിലേക്ക് പോകുന്ന ഒരമ്മയുടെ ദുരിതം മീഡിയവണ്‍ സ്‌നേഹസ്പര്‍ശത്തിലൂടെയാണ് പ്രേക്ഷകരറിയുന്നത്. അജേഷിന്റേയും അമ്മയുടേയും ദുരിതം വാര്‍ത്തയായതോടെ നിരവധി പേരാണ് സഹായവുമായെത്തിയത്. ആലപ്പുഴ എസ് ഡി കോളജിലെ കൊമേഴ്‌സ് പൂര്‍വ വിദ്യാര്‍ഥി കൂട്ടായ്മയായ മൈറ്റി കൊമേഴ്‌സ് അജേഷിന് വീടൊരുക്കാനുള്ള ദൗത്യം ഏറ്റെടുക്കുകയായിരുന്നു. കഞ്ഞിപാടത്തുവച്ചുനടന്ന ചടങ്ങില്‍ മൈറ്റി കോമേഴ്‌സ് പ്രസിഡന്റ് ഡോക്ടര്‍ കെ ആര്‍ രാമചന്ദ്രന്‍പിള്ള അജേഷിന്റെ 'അമ്മ അജിതക്ക് വീട് വച്ച് നല്‍കുന്നതിനുള്ള സമ്മതപത്രം കൈമാറി.
വീടിന്റെ പണി ഉടന്‍ ആരംഭിക്കുമെന്നും മൈറ്റി കോമേഴ്‌സ് ഭാരവാഹികള്‍ അറിയിച്ചു. സ്‌നേഹസ്പര്‍ശം വഴി മീഡിയവണ്‍ സ്വരൂപിച്ച ധനസഹായം മീഡിയവണ്‍ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ജ്യോതി വെള്ളല്ലൂര്‍ ചടങ്ങില്‍ വച്ച് കൈമാറി. മൈറ്റി കോമേഴ്‌സ് സെക്രട്ടറി ദാമുചന്ദ്രന്‍, എക്‌സിക്യൂട്ടീവ് അംഗങ്ങളായ ഡോ. ആര്‍. ഉണ്ണികൃഷ്ണന്‍, രാജുസ്വാമി, മോഹനകുമാര്‍, ദേവരാജന്‍ തുടങ്ങിയവരും ചടങ്ങില്‍ സംബന്ധിച്ചു.