ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പില്‍ നേരിയ കുറവ്

ഡാമിന്റെ വൃഷ്ടി പ്രദേശത്ത് മഴ കുറഞ്ഞതാണ് ജലനിരപ്പ് കുറയാന്‍ കാരണം

Update: 2018-08-11 01:47 GMT
Advertising

ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പില്‍ നേരിയ കുറവ്. ജലനിരപ്പ് 2401.20 ആയാണ് കുറഞ്ഞത്. ഡാമിന്റെ വൃഷ്ടി പ്രദേശത്ത് മഴ കുറഞ്ഞതാണ് ജലനിരപ്പ് കുറയാന്‍ കാരണം. സെക്കന്‍ഡില്‍ 750 ഘന മീറ്റര്‍ ജലമാണ് നിലവില്‍ പുറത്ത് വിടുന്നത്. ജലനിരപ്പ് 2401 അടിയില്‍ കുറയുന്നത് വരെ ഷട്ടറുകളൊന്നും താഴ്ത്തില്ല.

ഇന്നലെയാണ് ഡാമിന്റെ അഞ്ചാമത്തെ ഷട്ടറും തുറന്നത്. അതിനിടെ സംസ്ഥാനത്ത് കനത്ത മഴ തുടരുകയാണ്. നാല് ദിവസത്തേക്ക് കൂടി മഴ തുടരുമെന്നാണ് കാലാവസ്ഥാ വിഭാഗത്തിന്റെ മുന്നറിയിപ്പ്. കനത്ത മഴ മൂലമുണ്ടായ വെള്ളപ്പൊക്കത്തിലും മറ്റും മരിച്ചവരുടെ എണ്ണം 30 ആയി. കഴിഞ്ഞ ദിവസം ഉരുള്‍പൊട്ടലുണ്ടായ പ്രദേശങ്ങളില്‍ രക്ഷാ പ്രവര്‍ത്തനം തുടരുകയാണ്. സൈന്യവും ഫയര്‍ഫോഴ്സും രംഗത്തുണ്ട്.

Tags:    

Similar News