ജലന്ധർ ബിഷപ്പിനെ ഇന്ന് തന്നെ അറസ്റ്റ് ചെയ്യാന്‍ സാധ്യതയെന്ന് സര്‍ക്കാര്‍

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിയായ ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ ഇന്ന് തന്നെ അറസ്റ്റ് ചെയ്യാന്‍ സാധ്യതയെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

Update: 2018-08-13 08:54 GMT
Advertising

ജലന്ധർ ബിഷപ്പിനെ ഇന്ന് തന്നെ അറസ്റ്റ് ചെയ്‌തേക്കുമെന്ന് സർക്കാർ ഹൈക്കോടതിയില്‍. ബിഷപ്പിനെതിരായ പരാതി ശരിവെക്കുന്ന തെളിവുകൾ ലഭിച്ചിട്ടുണ്ട്. അന്വേഷണത്തിൽ സ്വാഭാവിക കാലതാമസമാണ് ഉണ്ടായതെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിയായ ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരായ അന്വേഷണം കോടതി മേൽനോട്ടത്തിൽ നടത്തണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹരജിയിലാണ് സർക്കാർ വിശദീകരണം നൽകിയത്. അറസ്റ്റ് വൈകുന്ന സാഹചര്യത്തിലാണ് കേരള കാത്തലിക് ചർച്ച് റിഫോർമേഷൻ മൂവ്മെൻറ് കോടതിയെ സമീപിച്ചത്.

Full View

ബിഷപ്പിനെതിരായ പരാതിയിലെ ആദ്യ സംഭവം നടക്കുന്നത് 2014 ല്‍ ആയതിനാലാണ് അന്വേഷണത്തിന് സമയമെടുത്തതെന്നാണ് സര്‍ക്കാര്‍ വാദം. തെളിവുകൾ പരിശോധിച്ച ശേഷമാണ് തുടർ നടപടികൾ സ്വീകരിക്കുന്നത്. ആരോപണത്തിൽ കഴമ്പുണ്ട് എന്ന് ബോധ്യപ്പെട്ടിട്ടുണ്ട്. ബിഷപ്പിനെതിരായ പരാതി ശരിവെക്കുന്ന തെളിവുകൾ ലഭിച്ചു. തെളിവുകൾ പൂര്‍ണമായാൽ അറസ്റ്റിലേക്ക്‌ നീങ്ങും.

‌കേസിന്റെ അന്വേഷണ പുരോഗതി റിപ്പോർട്ടും കോടതിയിൽ സമർപ്പിച്ചു. കേസ് ഇന്ന് തന്നെ വീണ്ടും കോടതി പരിഗണിക്കും. കുറവിലങ്ങാട് പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്.

Tags:    

Similar News