സംസ്ഥാനത്ത് മൂന്നിടത്ത് വീണ്ടും ഉരുള്‍പൊട്ടല്‍

ആളപായമില്ല. കനത്ത മഴയാണ് സംസ്ഥാനത്ത് പലയിടത്തും തുടരുന്നത്.

Update: 2018-08-13 13:37 GMT
Advertising

സംസ്ഥാനത്ത് മൂന്നിടത്തായി വീണ്ടും ഉരുള്‍പൊട്ടലും മലവെള്ളപാച്ചിലും. മലപ്പുറം നിലമ്പൂര്‍, കോഴിക്കോട് ആനക്കാംപൊയില്‍, പാലക്കാട് ആനക്കല്ല് എന്നിവിടങ്ങളിലായാണ് ഉച്ചയ്ക്ക് ശേഷം ഉരുള്‍പൊട്ടലും മലവെള്ളപാച്ചിലും ഉണ്ടായത്. ആളപായമില്ല. കനത്ത മഴയാണ് സംസ്ഥാനത്ത് പലയിടത്തും തുടരുന്നത്. ഇതിനിടയിലാണ് ഇന്ന് വീണ്ടും ഉരുള്‍പൊട്ടിയത്. നിലമ്പൂരില്‍ ആഢ്യന്‍പാറയ്ക്ക് സമീപം ഉരുള്‍പൊട്ടി. കാഞ്ഞിരപ്പുഴയിലെ മലവെള്ളപാച്ചിലിനെ തുടര്‍ന്ന് ചാലിയാര്‍ നമ്പൂരിപൊട്ടിയില്‍ വീടുകളില്‍ വെള്ളം കയറി.

കോഴിക്കോട് ആനക്കാംപൊയില്‍ മുത്തപ്പന്‍ പുഴയിലാണ് ശക്തമായ മലവെള്ളപാച്ചിലുണ്ടായത്. മറിപ്പുഴ വനത്തിനുള്ളില്‍ ഉരുള്‍പൊട്ടലുണ്ടായതായാണ് സംശയം. മറിപുഴയില്‍ താല്‍ക്കാലികമായി നിര്‍മിച്ച പാലം ഒലിച്ചു പോയി. കനത്ത മലവെള്ളപാച്ചില്‍ ഇരുവഴിഞ്ഞി പുഴയില്‍ ജല നിരപ്പ് ഉയരുകയും ചെയ്തു. മുക്കം,മുത്തേരി,ആലുംതറ മേഖലകളിലുണ്ടായ ശക്തമായ കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണ് നിരവധി വീടുകള്‍ ഭാഗികമായി തകര്‍ന്നു.

മലമ്പുഴ ആനക്കല്ല്, കല്ലിയറ വനമേഖലയിലും ഉരുള്‍പൊട്ടലുണ്ടായി. മയിലാടിപ്പുഴയിലും കൊമ്പുതൂക്കി പുഴയിലും ജലനിരപ്പ് ഉയര്‍ന്നതോടെ മലമ്പുഴ ഡാമിലും ജലനിരപ്പ് കൂടി. ഇതോടെ ഡാമിന്‍റെ ഷട്ടറുകള്‍ 45 സെന്‍റമീറ്റര്‍ വരെ ഉയര്‍ത്തി.

Full View
Tags:    

Similar News