ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് വീട് വിട്ടൊഴിയേണ്ടി വന്നവര്‍ക്ക് അഭയം നല്‍കി നമ്പൂരിപ്പെട്ടിയിലെ മസ്ജിദ് നൂര്‍

17 കുടുംബങ്ങളിലായി 79 പേര്‍ക്ക് വീട് വിട്ടൊഴിയേണ്ടി വന്നു. ഇവര്‍ക്ക് താമസ സൗകര്യം ഒരുക്കിയതാകട്ടെ നമ്പൂരിപ്പെട്ടിയിലെ തന്നെ നൂര്‍ മസ്ജിദിലാണ്

Update: 2018-08-14 08:28 GMT
Advertising

നിലമ്പൂര്‍ ചെട്ടിയംപാറ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് വീടുകള്‍ വാസയോഗ്യമല്ലാതായതോടെ 17 കുടുംബങ്ങള്‍ അഭയം തേടിയത് ഒരു മസ്ജിദിലാണ്. നമ്പൂരിപ്പെട്ടിയിലെ മസ്ജിദുന്നൂര്‍ ആണ് ദുരിതാശ്വാസ ക്യാമ്പായി പ്രവര്‍ത്തിക്കുന്നത്.

Full View

ചാലിയാര്‍ പഞ്ചായത്തിലെ നമ്പൂരിപ്പെട്ടിയില്‍ ഉരുള്‍പൊട്ടലില്‍ കനത്ത നാശമാണ് ഉണ്ടായത്. 17 കുടുംബങ്ങളിലായി 79 പേര്‍ക്ക് വീട് വിട്ടൊഴിയേണ്ടി വന്നു. ഇവര്‍ക്ക് താമസ സൗകര്യം ഒരുക്കിയതാകട്ടെ നമ്പൂരിപ്പെട്ടിയിലെ തന്നെ നൂര്‍ മസ്ജിദിലാണ്. എല്ലാ മതത്തിലും പെട്ടവര്‍ ഇക്കുട്ടത്തിലുണ്ട്. ഇവര്‍ക്കായി പള്ളിയുടെ ഒന്നാം നില പൂര്‍ണമായി വിട്ടുകൊടുത്തു. ഇവരുടെ വീടുകള്‍ വൃത്തിയാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയതും മസ്ജിദിന് കീഴിലായിരുന്നു. മന്ത്രി കെ.ടി ജലീല്‍ ക്യാമ്പിലെത്തി മസ്ജിദ് ഭാരവാഹികളെ അഭിനന്ദിച്ചു. വീടുകള്‍ വാസയോഗ്യമാകുന്നത് വരെ 17 കുടുംബങ്ങള്‍ക്കും ഇവിടെ തുടരാമെന്ന് മസ്ജിദിന്റെ ചുമതലയുള്ള അബ്ദുല്‍ വഹാബ് പറഞ്ഞു.

Tags:    

Similar News